മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ് നടനും ഡോക്ടറും ആയ ഷാജു. സൂപ്പർ പരമ്പരയായ കുടുംബ വിളക്കിലെ രോഹിത് ഗോപാലൻ ആയി തിളങ്ങിനിൽക്കുക തന്നെയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ രോഹിത്തിനെ മലയാളികൾ ഏറ്റെടുത്തു. പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ ഭർത്താവ് ആണ് രോഹിത്. സീരിയലിലെ ഇവരുടെ വിവാഹം ഒരു പരസ്യം കാരണം കേരളമൊട്ടാകെ വൈറലായി മാറിയിരുന്നു. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പത്രം കട്ടിംഗ് ആയി തന്നെ ഈ വിവാഹം വന്നപ്പോൾ ആരാധകർ എല്ലാവരും ഇത് യഥാർത്ഥത്തിലുള്ള വിവാഹമാണോ എന്ന് പോലും സംശയിച്ചിരുന്നു.
അതുകൊണ്ട് ആ എപ്പിസോഡിന് റെക്കോർഡ് കണക്കിന് വ്യൂ കിട്ടിയതും മലയാളികൾ മറക്കാറില്ല. സീരിയൽ ഇപ്പോൾ സുമിത്ര രോഹിത് ബന്ധം കൂടുതൽ പ്രണയി മാറുമ്പോൾ യഥാർത്ഥ ജീവിതത്തിൽ ഷാജുവിന്റെ ജീവിതത്തിലും അങ്ങനെ ഒരു പ്രണയമുണ്ടെന്ന് വ്യക്തമാക്കുകയാണ്. സമ്പന്നയായ ഭാര്യയുടെ വിശേഷങ്ങളും ഏക മകളുടെ വിശേഷങ്ങളും, അതുപോലെ ഡോക്ടർ ആവണം എന്ന് ആഗ്രഹിച്ച്, ആഗ്രഹം നേടിയെടുത്തതിനു ശേഷം അഭിനയത്തിന് വേണ്ടി ഡോക്ടർ പദവി വിട്ടതിനെ കുറിച്ചൊക്കെ ഷാജു പറയുന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. റാഗിംഗ് ചെയ്യാൻ വന്ന സീനിയർ പെൺകുട്ടിയാണ് ഷാജുവിന്റെ ജീവിതപങ്കാളിയായത്.
ഒരിക്കൽ പറയാം നേടാം എന്ന ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഷാജു തന്റെ പ്രണയവിവാഹത്തെ കുറിച്ച് പറഞ്ഞത് ആരാധകർ ഏറ്റെടുക്കുന്നു. എം എ ലിറ്ററേച്ചർ പൂർത്തിയാക്കിയ ശേഷമാണ് ഷാജു സേലത്തെ ഒരു കോളേജിൽ ബിഡിഎസ് പഠിക്കാൻ പോകുന്നത്. മുൻപ് എംജി കോളേജിൽ ഷാജുവിന്റെ ജൂനിയേഴ്സ് ആയിരുന്ന ചിലർ അവിടെ എപ്പോൾ ഷാജുവിന്റെ സീനിയസ് ആയി ഉണ്ടായിരുന്നു. കൂട്ടത്തിൽ ഒരാളായിരുന്നു അഷ്ല എന്ന ആശ. അന്ന് റാഗിംഗ് എന്ന് പറഞ്ഞാൽ മീശ എടുപ്പിക്കൽ ആണ് മെയിൻ ആയി ഉണ്ടായിരുന്നത്. സീനിയർ ചെക്കന്മാർ വന്നു ഷാജുവിനോട് മറ്റെല്ലാവരോടും മീശയെടുക്കാൻ ആവശ്യപ്പെട്ടു.
പിറ്റേദിവസം ഷാജവും ഒരു സുഹൃത്തും ഒഴികെ മറ്റ് എല്ലാവരും മീശ കളഞ്ഞു. അപ്പോൾ വിരട്ടാൻ വന്ന സീനിയർ ആണ് ആശ. നാളെ വരുമ്പോൾ മീശ എടുത്തിട്ട് വരണം എന്ന് പറഞ്ഞു. പിറ്റേന്നും ഷാജു മീശ എടുത്തില്ല. അതോടെ സീനിയേഴ്സിനെല്ലാം വെറുപ്പായി. പിന്നീട് ആശയുമായി താൻ സൗഹൃദത്തിൽ ആയെങ്കിലും തനിക്ക് വെറുപ്പായിരുന്നു എന്ന് ഷാജു പറയുന്നു. ഫൈനൽ ഇയർ കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് രണ്ടുപേർക്കും ഒരു ഡിപ്പാർട്ട്മെൻറ് പോസ്റ്റിംഗ് കിട്ടി. ആ സമയത്താണ് നല്ല സുഹൃത്തുക്കൾ ആകുന്നത്. പക്ഷേ അപ്പോഴും പ്രണയത്തിലേക്ക് എത്തുന്നില്ല ആയിരുന്നു. കോഴ്സ് കഴിഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പിരിയുകയും ചെയ്തു.
കോളേജ് കഴിഞ്ഞതിനു ശേഷവും ഇടയ്ക്ക് വിളിക്കുമായിരുന്നു. അപ്പോഴും പ്രണയമൊന്നും പങ്കുവെച്ചിരുന്നില്ല. വിവാഹത്തിന്റെ സമയം എത്തിയപ്പോഴാണ് ആശയും താനും നല്ല മാച്ച് ആണല്ലോ എന്നൊക്കെ ഇവർ തിരിച്ചറിയുന്നത്. അങ്ങനെ ഷാജു തന്നെയാണ് ഇത് മുന്നോട്ട് വെച്ചത്. അങ്ങനെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു ഷാജു ആശയെ. പിന്നാലെ ജീവിതസഖി ആക്കുകയും ചെയ്തു. പക്ഷേ തുടക്കത്തിൽ വലിയ പ്രശ്നമായിരുന്നു. രണ്ടുപേരും രണ്ടു മതത്തിൽ പെട്ടവർ ആയത് കാരണം തന്നെ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
അത് ഷാജുവിന്റെ വീട്ടുകാർക്ക് പ്രശ്നമായി ഇല്ലായിരുന്നുവെങ്കിലും ആശയുടെ വീട്ടിൽ നല്ല പ്രശ്നമായിരുന്നു. ആശയുടെ വീട്ടുകാർക്ക് നല്ല എതിർപ്പായിരുന്നു. പിന്നീടെല്ലാം നല്ല രീതിയിൽ അവസാനിക്കുകയും എല്ലാവരുടെയും സമ്മതത്തോടെ സന്തോഷത്തോടെ വിവാഹം ചെയ്യുകയുമായിരുന്നു ഷാജുവും ആശയും. ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു. ഡോക്ടർ പദവി വിട്ടു കളയേണ്ടി വന്നെങ്കിലും അഭിനയത്തിൽ തനിക്ക് തിളങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഷാജു.