ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തെ ശ്രദ്ധേയരായ യുവ നായികമാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ.ക്യൂൻ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സാനിയ അരങ്ങേറിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ സാനിയ ഏറ്റവും പുതിയതായി പങ്കുവെച്ച തൻറെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.ചിത്രങ്ങളിൽ ഏറെ ഗ്ലാമറസ് ആയാണ് താരത്തെ കാണാനാവുക. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസ് ആണ് സാനിയയുടെ ഈ വൈറൽ ചിത്രങ്ങൾ ക്ലിക്ക് ചെയ്തിരിക്കുന്നത്.സാനിയയുടെ ഹോട്ട് കോസ്റ്റ്യൂമിനെ കുറിച്ചും ലുക്കിനെക്കുറിച്ചും നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റിനു താഴെ പങ്കുവെക്കുന്നത്.ഇത്തരത്തിൽ ഇടയ്ക്കിടെ സാനിയ പങ്കുവെക്കാറുള്ള ഹോട്ട് ഗ്ലാമറസ് ചിത്രങ്ങൾ ഏറെ ആരാധകശ്രദ്ധ നേടാറുണ്ട്.മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖിയിലൂടെ ബാലതാരമായാണ് സാനിയ അഭിനയരംഗത്തേക്ക് എത്തുന്നത്.പിന്നീട് ക്യാമ്പസുകളിൽ ഏറെ ശ്രദ്ധ നേടിയ ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി ഉള്ള വരവ് സാനിയയുടെ കരിയറിലെ വഴിത്തിരിവ് ആയിരുന്നു.
ക്യൂൻ എന്ന ചിത്രത്തിനുവേണ്ടി മികച്ച നവാഗത നായികയ്ക്ക് ഉള്ള ഫിലിം ഫെയർ പുരസ്കാരം സാനിയയ്ക്ക് ലഭിച്ചിട്ടുണ്ട്.പിന്നീട് പ്രേതം,ലൂസിഫർ,ദ് പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളിലും സാനിയ വേഷമിട്ടിട്ടുണ്ട്.റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി,സൈജു കുറുപ്പ്,സിജു വിൽസൺ,അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.ചിത്രത്തിൽ വൈഷ്ണവി എന്ന ബൈക്ക് റൈഡർ ഗേൾ ആയാണ് സാനിയ എത്തിയത്.ചിത്രം പ്രതീക്ഷിച്ച രീതിയിൽ വിജയം കൈവരിച്ചില്ലെങ്കിലും സാനിയയുടെ ഈ ചെറിയ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
സാറ്റർഡേ നൈറ്റ് എന്ന ചിത്രം മികച്ച പ്രമോഷനും പ്രതീക്ഷയും നൽകിയാണ് തിയേറ്ററുകളിൽ എത്തിയെങ്കിലും അത്ര മികച്ച വിജയം നേടാൻ ആയിരുന്നില്ല.നവീൻ ഭാസ്കർ ആയിരുന്നു ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളി റോഷൻ ആൻഡ്രൂസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തിയത്.ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അസ്ലം കെ പുരയിൽ ആണ്.പ്രൊഡക്ഷൻ ഡിസൈന് അനീസ് നാടോടി,വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും ആണ്.