മുൻ ബിഗ് ബോസ് താരവും അവതാരകനും മോഡലും ഒക്കെയായ ബഷീർ ബഷീർ കുടുംബവും സോഷ്യൽ മീഡിയയിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ടു വിവാഹം കഴിച്ചു ഒരു വീട്ടിലാണ് ബഷീർ ബഷീർ ഭാര്യമാരായ സുഹാനയും മഷൂറയും കുട്ടികളും എല്ലാം താമസിക്കുന്നത്. രണ്ടു ഭാര്യമാർ ഉള്ളതിനാൽ തന്നെ നിരവധി വിമർശനങ്ങളും ബഷീർ ബഷിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ അടുത്താണ് ബഷീറിൻറെ രണ്ടാമത്തെ ഭാര്യ മഷൂറ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്.
മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയിരിക്കുന്ന പേര്. ഇതിൻ്റേ ചിത്രങ്ങളും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ മഷൂറ ബഷീർ തന്റെ കുടുംബത്തിലെ ഏറ്റവും വലിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. തൻറെ ഒരേയൊരു അനിയനായ മഷൂക്കിന്റെ എൻഗേജ്മെൻറ് ആണ് ഇന്ന്. ആ വിശേഷമാണ് വീഡിയോ പങ്കുവെച്ച് മഷൂറ ആരാധകരെ എല്ലാം അറിയിച്ചിരിക്കുന്നത്.
എൻറെ കുഞ്ഞു അനിയൻ മഷൂഖ് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ജീവിതത്തിലേക്കുള്ള നിന്റെ ഈ കാൽവെപ്പിന് അഭിനന്ദനങ്ങൾ. എത്ര പെട്ടന്നാണ് നീ വളർന്നത്. എന്നാലും ഇപ്പോഴും നീ എൻറെ കുഞ്ഞനിയൻ തന്നെയാണ്. ഐ ലവ് യു സോ മച്ച് എന്ന് പറഞ്ഞാണ് മഷൂറ എൻഗേജ്മെൻറ് വീഡിയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്. എംസിഎ പഠനം കഴിഞ്ഞ് നിലവിൽ ബാംഗ്ലൂരിൽ ഒരു ജോലി ചെയ്യുകയാണ് മഷൂഖ്. ഷാൻ എന്നാണ് മഷൂഖിൻ്റെ ജീവിതപങ്കാളിയുടെ പേര്. എൻഗേജ്മെന്റ് ഒരുക്കങ്ങളുടെ വീഡിയോ ബഷീർ ബഷീ കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.