ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ലൂടെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു. നടിയും മോഡലും ആയ ലെച്ചു നേരത്തെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയെയാണെങ്കിലും കൂടുതൽ ആളുകൾക്ക് സുപരിചിത ആകുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ലച്ചു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇടയ്ക്ക് വെച്ച് ഷോയിൽ നിന്ന് പുറത്തുവരേണ്ടി വരികയായിരുന്നു താരത്തിന്. മുംബൈയിൽ താമസിക്കുന്ന ലച്ചു ഇപ്പോഴിതാ തന്റെ ആരാധകരെയും മാധ്യമങ്ങളെയും സുഹൃത്തുക്കളെയും കാണാൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ലച്ചു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താനൊരു റീ എൻട്രി പ്രതീക്ഷിക്കുന്നുണ്ടെന്നും എപ്പിസോഡുകൾ കണ്ടപ്പോൾ നന്നായി ചെയ്യണമെന്ന് തോന്നിയെന്നും ലച്ചു പറഞ്ഞു. ബിഗ് ബോസ് വീട് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ബിഗ് ബോസ് ഹൗസ് എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് പക്ഷേ ഇപ്പോൾ അടി പൊട്ടി തുടങ്ങുന്നത് കൊണ്ട് അങ്ങനെ ഒരു ആശ്വാസമുണ്ട്. ഹെൽത്ത് ഇഷ്യൂസ് ആയിട്ട് പുറത്തുവന്നതുകൊണ്ട് അവർ വിളിക്കുമോ എന്ന് അറിയില്ല. അവർ വിളിച്ചാൽ നോക്കാം എന്ന് കരുതി ഇരിക്കുകയാണ്. റീ എൻട്രി കിട്ടുമെന്ന് ഞാൻ നല്ല പ്രതീക്ഷിക്കുന്നുണ്ട്. എന്താകും എന്ന് അറിയില്ല എന്നും ലച്ചു പറഞ്ഞു. പുറത്തിറങ്ങി കണ്ടു കഴിഞ്ഞപ്പോൾ ഗെയിമുകളിൽ ഒക്കെ അല്പം കൂടി ബെറ്ററായി ചെയ്യാമെന്ന് തോന്നി.
അവിടെ ചെന്ന് കഴിഞ്ഞ് ഒരു കംഫർട്ട് സോണിൽ എത്തി കഴിയുമ്പോൾ ആണ് എന്തെന്നൊക്കെ നമുക്ക് മനസ്സിലാവുക. ഒരിക്കലും അവിടെ ഒരു ഡബിൾ ഫേസ് കാണിച്ചിട്ടില്ല ഞാൻ ഞാനായിട്ട് തന്നെയാണ് നിന്നിട്ടുള്ളത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ കുറച്ചുദിവസം കൂടി എനിക്ക് സ്ട്രോങ്ങ് ആയിട്ട് നിൽക്കാൻ കഴിയുമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത് എന്നും താരം പറഞ്ഞു. അഖിൽ മാരാർ പറയുന്ന എല്ലാ കാര്യങ്ങളിലും ഞാൻ ആളുടെ ഒപ്പം നിൽക്കാറില്ല. ചില കാര്യങ്ങൾ തെറ്റാണെന്ന് ഞാൻ ആളോട് പറയാറുണ്ട്. അത് അയാളുടെ സ്വഭാവ രീതിയാണ്. ഒരാളെ മാറ്റിയെടുക്കാൻ എന്റെ എനർജി വേസ്റ്റ് ചെയ്യാനും എനിക്ക് സമയമില്ല. തൻറെ കഥ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് ലച്ചു വ്യക്തമാക്കി. എൻറെ കഥകൾ പറഞ്ഞത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നായതുകൊണ്ടാണ്.
അത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പറഞ്ഞതിൽ എനിക്ക് കുറ്റബോധം ഒന്നും തോന്നിയിട്ടില്ല. ലോകത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട് എന്ന് ആളുകൾ അറിഞ്ഞിരിക്കണം. അതിനെക്കുറിച്ച് ആളുകൾ ഒരു അവബോധം ഉണ്ടാക്കാൻ കഴിയണം. അത് എന്റെ വോയിസ് വെച്ച് ചെയ്യാൻ കഴിയുന്ന പോലെ ഞാൻ ചെയ്തു എന്നാണ് താരം പറയുന്നത്. ശ്രുതി, റിനോഷ്, ദേവൂ, ഷിജു ഒക്കെയാണ് ബിഗ് ബോസ് വീട്ടിൽ തനിക്ക് ഏറ്റവും ക്ലോസ് ആയിട്ടുള്ള വ്യക്തികൾ എന്നും ആ വീട്ടിലെ കംഫർട്ട് സോൺ എന്നും ലച്ചു പറഞ്ഞു. ഗെയിമിൽ ഉഷാറായി വന്നാൽ ഈ സീസണിൽ തനിക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥി റിനോഷാണ് എന്നും ലച്ചു പറഞ്ഞു. മാരാർ, മിഥുൻ, ശോഭ എന്നിവരൊക്കെ ജയിക്കാൻ സാധ്യതയുള്ള മത്സരാർത്ഥികൾ ആണെന്നും 50 ദിവസം കഴിഞ്ഞ മെന്റലിയും ഫിസിക്കലിയും പിടിച്ചുനിൽക്കാൻ കഴിയുന്നത് ആർക്കാണ് എന്നത് ആശ്രയിച്ചാകും വിജയിയെ പറയാൻ കഴിയൂ എന്നും താരം അഭിപ്രായപ്പെട്ടു. ദേവുവിന്റെയും മനീഷയുടെയും തന്നെ ഞെട്ടിച്ചുവെന്നും ലച്ചു മാധ്യമങ്ങളോട് പറഞ്ഞു.