മലയാളം കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിഥുൻ. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെയാണ് മിഥുൻ രമേശ് കരിയർ ആരംഭിക്കുന്നത്. ശേഷം നമ്മൾ, വെട്ടം, ഗോൾ, സെവൻസ് തുടങ്ങിയ നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷം ചെയ്തു. അതിനിടയിൽ റേഡിയോ ജോക്കി എന്ന നിലയിലും മിഥുൻ പ്രശസ്തനായി. പക്ഷേ മിഥുന് ശക്തമായ ആരാധക പിന്തുണ ലഭിച്ചത് കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതിനുശേഷമാണ്. അതേസമയം താരം പങ്കുവെച്ച വീഡിയോ പ്രേക്ഷകർക്കിടയിൽ ആശങ്ക ജനിപ്പിക്കുകയാണ്. തനിക്ക് ഇപ്പോൾ മുഖത്തിന്റെ ഒരു ഭാഗത്ത് പാർഷ്യൽ പാരലൈസ് ഉണ്ടായി എന്നാണ് മിഥുൻ വീഡിയോയിൽ പറയുന്നത്.
ഇതേത്തുടർന്ന് താൻ ആശുപത്രിയിലാണ് എന്നും മിഥുൻ വീഡിയോയിൽ പറയുന്നുണ്ട്. വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കുറച്ചു ദിവസങ്ങളായി യാത്ര ആയിരുന്നു. നിങ്ങൾക്കിപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബർ ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് ആനക്കാൻ ആകില്ല. കണ്ണുകൾ താനെ അടഞ്ഞു പോകുന്ന അവസ്ഥയിലാണ് എന്നാണ് മിഥുൻ പറയുന്നത്. ഒരു കണ്ണടയ്ക്കും മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമാണ് അടയ്ക്കുക എന്നാണ് താരം പറയുന്നത്.
ഇടയ്ക്ക് ചിരിച്ചു കാണിക്കാനുമൊക്കെ ശ്രമിക്കുന്നുണ്ട്. രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കാൻ ക് പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരലൈസ് എന്ന രീതിയിൽ എത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഈ അവസ്ഥ മാറും എന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്നാണ് മിഥുൻ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. അതേസമയം ഏകദേശം ഒരു ലക്ഷം ആളുകളിൽ 50, 60 പേരില്ലെങ്കിലും ഈ അസുഖം ബാധിക്കുന്നുവെന്ന് കണക്കുകൾ പറയുന്നത്. എന്താണ് ഈ രോഗത്തിൻറെ കാരണം എന്നതിൽ പൂർണമായി ഒരു ഉത്തരം ലഭ്യമായിട്ടില്ല.