മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള രണ്ടുപേരാണ് ദേവികയും വിജയും. ദേവികയുടെയും വിജയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇവർ തന്നെയാണ് എപ്പോഴും പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ ഒരുപാട് വൈറൽ ആകാറുണ്ട്. വിജയും ദേവികയും മലയാളികൾ ഏറ്റെടുത്ത രണ്ടുപേരാണ്. വിജയും ദേവികയും രണ്ട് മേഖലയിലുള്ളവർ ആണെങ്കിൽ കൂടിയും മിനി സ്ക്രീൻ പ്രേക്ഷകരും സിനിമ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന താരങ്ങൾ തന്നെയാണ് ഇരുവരും. രണ്ടുപേരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ഒരു പ്രധാന കാരണം ഇപ്പോൾ ദേവിക ഗർഭിണിയാണ് എന്നുള്ളതാണ്.
ഉടനടി കുഞ്ഞുവാവ വരും എന്നുള്ളത് ഇരുവരും അറിയിച്ചിരുന്നു എങ്കിലും ഡേറ്റ് ഓഫ് കാര്യങ്ങളോ ഒന്നും തന്നെ ഇതുവരെ താരങ്ങൾ പറഞ്ഞില്ലായിരുന്നു. എന്നാൽ ഇന്നലെ പങ്കുവെച്ച വീഡിയോയിൽ താരങ്ങൾ പറയുന്നത് നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകും എന്നും നാളെയാണ് ഡേറ്റ് തന്നിരിക്കുന്നത് എന്നും അറിയിച്ചിരിക്കുകയാണ്. ഉടൻതന്നെ കുഞ്ഞുവാവ എത്തുമെന്ന് ബേബിയെ കുറിച്ച് ചോദിക്കുന്നവർക്ക് എല്ലാവർക്കും ഉള്ള മറുപടിയാണ് ഇതെന്നും പറയുന്നു. കുറച്ചു ദിവസങ്ങളായി വീഡിയോ ഒന്നും ചെയ്യാത്തതും ഇതുകൊണ്ടാണെന്നും മിക്കവാറും പ്രസവം മുഴുവൻ ഷൂട്ട് ചെയ്യുമെന്ന് ഒക്കെയാണ് ഇപ്പോൾ പറയുന്നത്. രണ്ടുദിവസമായി വീഡിയോ ഒന്നും ഇടാതിരുന്നപ്പോൾ എന്തോ പോലെ തോന്നി.
വീട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലാത്ത പോലൊരു ഫീൽ. കഴിഞ്ഞമാസം ചെക്കപ്പിന് പോയപ്പോൾ ലേബർ റൂമിൽ പോയിരുന്നു അവർ ഭയങ്കര സപ്പോർട്ട് ആയിരുന്നു. നല്ല സ്നേഹമായിരുന്നു അവിടെ വീഡിയോ ഷൂട്ട് ചെയ്യാൻ പറ്റുമെന്നാണ് തോന്നുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ പോലെയിരിക്കും. എന്തായാലും ഷൂട്ട് ചെയ്യാൻ പറ്റുമെങ്കിൽ എല്ലാ കാര്യങ്ങളും നിങ്ങളെ അറിയിക്കുമെന്ന് ഇപ്പോൾ വിജയും ദേവികയും ഉറപ്പുതരുന്നു. ഇനി വീഡിയോ എടുക്കുന്നില്ലേ എന്ന് കുറെ പേര് ചോദിച്ചിരുന്നു. മാഷിന് ഇപ്പോൾ കഞ്ചാവടിച്ച ഫീൽ ആണെന്നാണ് ദേവിക ഇതിനു മറുപടിയായി തന്നെ വീഡിയോയിൽ പറഞ്ഞത്. ഇന്നൊന്നും എഡിറ്റ് ചെയ്യാനില്ലെന്ന് ആയിരുന്നു എന്നോട് ചോദിച്ചത്.
മാഷേ ആശുപത്രിയിൽ വെറുതെ ഇരിക്കേണ്ട ബ്ലോഗ് ചെയ്തോളൂ എന്ന് ദേവിക പറയുന്നു. എവിടെ ചെല്ലുമ്പോഴും എല്ലാവരും ബേബി വന്നോ അഡ്മിറ്റ് ആയോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്തായാലും ബ്ലോഗ് തുടരും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങൾ എല്ലാം എല്ലാവർക്കും അറിയാമല്ലോ. അതൊന്നും ഞാൻ വീഡിയോ ചെയ്യുന്നില്ല എന്ന് ദേവിക പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് വേണമെന്ന് ദേവികയും വിജയും ഒരുപോലെ തന്നെ ആരാധകരോട് സംസാരിക്കുന്നുണ്ട്. രണ്ടുപേർക്കും യൂട്യൂബ് ചാനൽ ഉണ്ട്.
അതിലൂടെ തന്നെയാണ് ഇവർ ഭൂരിഭാഗം വിശേഷങ്ങളും പങ്കുവയ്ക്കുന്നത്. ഗർഭിണിയാണെന്ന് തുടങ്ങിയുള്ള കാര്യങ്ങൾ ഉൾപ്പെടെ എല്ലാം പങ്കുവയ്ക്കുന്നതും ഇതിലൂടെ തന്നെ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഇവർക്ക് ആശംസകൾ അറിയിക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്തത്. നിങ്ങളെ കാണാതിരുന്നാൽ ഞങ്ങൾക്ക് വിഷമമാകുമെന്നും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ എന്നും ഒരു കുഴപ്പവുമില്ലാതെ എല്ലാം നടക്കുമെന്നും പ്രാർത്ഥനകൾ ഉണ്ടായിരുന്നതായി ആരാധകർ തന്നെ പറയുന്നുണ്ട്.