പൂർണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ മകളും ഗായികയുമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം കുടുംബവും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രാർത്ഥനയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. പ്രാർത്ഥന കഴിഞ്ഞമാസമായിരുന്നു ലണ്ടനിലേക്ക് പഠിക്കാനായി പോയത്. അതിൻറെ വിശേഷങ്ങളും ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിരുന്നു.
നിരവധി ആരാധകർ പ്രാർത്ഥനയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോൾ പ്രാർത്ഥനയോട് ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ആരാധകർ ആരെയാണ് നിങ്ങൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്ന് ചോദിച്ചിരിക്കുകയാണ്. അമ്മയും വീടും അനുജത്തിയേയും ആണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതെന്ന് പ്രാർത്ഥന പറയുകയാണ്. ഇവരാണ് എന്റെ ലോകം. എത്രയൊക്കെ ആയാലും കൊച്ചിയെ കടത്തിവെട്ടാൻ ലണ്ടന് ആകില്ല.
കൊച്ചിയിലാണ് എന്റെ സുഹൃത്തുക്കൾ എന്റെ ജീവിതം എന്റെ ലൈഫ് എല്ലാം അവിടെയാണ് അതുകൊണ്ട് അതിനപ്പുറം ഒന്നുമില്ല എന്ന് പ്രാർത്ഥന പറയുന്ന വീഡിയോ ആണ് പുറത്തുവരുന്നത്. അമ്മയെയും അനുജത്തിയെയും കാണാത്തതിന്റെ സങ്കടം മുഖത്തുണ്ടെന്നും, അത് പ്രാർത്ഥനയുടെ ശബ്ദത്തിൽ തന്നെ നല്ലോണം കാണാൻ സാധിക്കുന്നുണ്ടെന്നും, അത് അടക്കിപ്പിടിച്ചാണ് ഇപ്പോൾ പ്രാർത്ഥന സംസാരിക്കുന്നത് തുടങ്ങിയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നു.
പ്രിയപ്പെട്ടവരെ കുറിച്ച് വാതോരാതെ പ്രാർത്ഥന പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയാണ്. ആരാധകരെല്ലാവരും ഇതിനോടകം തന്നെ ഈ വീഡിയോ പൂർണിമയ്ക്കും ഇന്ദ്രജിത്തിനും ഷെയർ ചെയ്തു കഴിഞ്ഞു. നിരവധി പേരാണ് പ്രാർത്ഥനയുടെ വിഷമത്തിൽ പങ്കുചേരുന്നത്. പ്രാർത്ഥനയും അനുജത്തിയും നക്ഷത്രയും തമ്മിൽ വലിയ കൂട്ടാണ്.
പ്രാർത്ഥനയും നക്ഷത്രയും ഒരുമിച്ചുള്ള പോസ്റ്റ് ആരാധകർ ഓർത്തെടുക്കാറുണ്ട്. നക്ഷത്രയ്ക്ക് കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ കൊടുക്കുന്ന ചിത്രം എപ്പോഴും പ്രാർത്ഥന പങ്കുവയ്ക്കാറുണ്ട്. മലയാളത്തിൽ മോഹൻലാൽ ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാട്ടു പാടിയിട്ടുണ്ട്. ഈ ചോദ്യോത്തര വേളയിൽ പോലും പലരും പല പാട്ടുകൾ പാടാനാണ് ഭൂരിഭാഗം ചോദിച്ചത്.