ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയും മുക്തയുടെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ താരത്തെ തേടി വന്നില്ല. താമരഭരണി എന്ന സിനിമയിലൂടെ തമിഴിലും മുക്ത അരങ്ങേറ്റം കുറിച്ചിരുന്നു. വിശാൽ നായകനായ ഈ ചിത്രവും തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. അഭിനയമികവും സ്ക്രീൻ പ്രസൻസും ഉണ്ടായിട്ടും എന്തുകൊണ്ടാണ് പ്രതീക്ഷിച്ച നേട്ടം ഒന്നും താരത്തിന് സിനിമയിൽ നിന്ന് ലഭിക്കാത്ത ചോദ്യം പലപ്പോഴായി ആരാധകർ ചോദിക്കാറുണ്ട്.
ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചത്. 2015 ഓഗസ്റ്റ് മാസത്തിലാണ് മുക്ത വിവാഹം കഴിക്കുന്നത്. കിയാര റിങ്കു ടോമി എന്ന മകളും ഇരുവർക്കും ഉണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ മുക്ത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മുക്ത. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. കുരുവി പാപ്പ എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
വിനീതിനൊപ്പം ഉള്ള ഒരു ഒരു ചിത്രവും ഇതുമായി ബന്ധപ്പെട്ട് മുക്ത പങ്കുവെച്ചിട്ടുണ്ട്. ബഷീർ കെ കെ നിർമ്മിക്കുന്ന സിനിമയാണ് കുരുവി പാപ്പ. വിനീത്, ഷെല്ലി കിഷോർ, കൈലാഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമകളിൽ നിന്ന് മാറിനിൽക്കുന്ന കാലയളവിൽ മുക്ത സീരിയൽ രംഗത്ത് സജീവമായിരുന്നു. ഫ്ലവേഴ്സ് ടിവിയിലെ കൂടത്തായി എന്ന സീരിയലിലൂടെയാണ് മുക്ത സീരിയൽ രംഗത്തേക്ക് കടക്കുന്നത്. യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള സീരിയൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. നിലവിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന നമ്മൾ എന്ന പരമ്പരയിൽ മുക്ത അഭിനയിക്കുന്നുണ്ട്.