മലയാളി യുവ നടിമാരിൽ പ്രധാനിയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയിൽ നായികയായി മാറിയ നമിത ഇന്ന് കേരളത്തിൽ ശ്രദ്ധേയയായ താരങ്ങളിൽ ഒരാളാണ്. സോഷ്യൽ മീഡിയയിൽ നല്ല സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു വിശേഷവാർത്തയാണ് വൈറലാകുന്നത്. ആരാധകർ എല്ലാവരും ഇപ്പോൾ ഈ വാർത്ത ഏറ്റെടുക്കുന്നു എന്ന് തന്നെ പറയാം.
ഒരു സന്തോഷ വാർത്തയാണെന്ന് നമിത പറഞ്ഞു ഉടനെ തന്നെ ആരാധകർ എല്ലാവരും പങ്കുവെച്ചിരിക്കുന്ന നമിതയുടെ വീഡിയോ വൈറൽ ആക്കുകയാണ്. ഞായറാഴ്ച വൈകിട്ട് തന്നെ ഞാനൊരു സന്തോഷവാർത്ത നിങ്ങളോട് പറയാൻ പോവുകയാണെന്ന് പറയുകയാണെന്ന് നമിത. ദിവസങ്ങൾക്ക് മുൻപ് ഞാനും അച്ഛനും അമ്മയും കൂടി ഒരു ചിത്രം പോസ്റ്റ് ചെയ്തു ആ ചിത്രം പുറത്തുവന്നപ്പോൾ ഞാൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് വന്നത്.
ഇനിയിപ്പോൾ ഞാൻ ശരിക്കും വിവാഹിത ആകാൻ പോവുകയാണോ എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഞാൻ ഞായറാഴ്ച വൈകിട്ട് തന്നെ നിങ്ങളോട് പറയാം എന്നാണ് ഇപ്പോൾ നമിത പറയുന്നത്. ഇങ്ങനെ ഒരു വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരോ ചോദ്യം ചോദിക്കുകയും അവരോട് മറുപടി പറയുകയും ചെയ്യുകയാണ് നമിത പ്രമോദ്. ആരാധകർക്കുള്ള സംശയമാണ് ഈ വീഡിയോയുടെ പുറകെ നിൽക്കുന്ന ആൾ ചോദ്യമായി ചോദിക്കുന്നത്.
അതിനുള്ള മറുപടി ഉടനെ തരും എന്ന് പറഞ്ഞപ്പോൾ ആരാധകർ എല്ലാവരും വീണ്ടും കരുതുകയാണ് നമിത വേഗം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത. കാരണം ഉടനടി അതിന്റെ ഉത്തരം ഉണ്ടാകും എന്ന് പറഞ്ഞ ഞെട്ടലിലും ആകാംക്ഷയിലുമാണ് ആരാധകർ. മലയാളികളിൽ പ്രധാനിയാണ് നമിത പ്രമോദ്. നമിതയുടെ വിവാഹമാഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.