ശരൺ വേണുഗോപാലിൻറെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് ജോജു ജോർജ് അലൻസിയർ ചിത്രം പ്രഖ്യാപിച്ചു.സംവിധായകൻ ശരൺ വേണുഗോപാൽ തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നത്.ഒരു പരമ്പരാഗത തറവാടിന്റെ പശ്ചാത്തലത്തിൽ ഒരു കോമഡി എന്റർടെയ്നർ എന്ന രീതിയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ മാസം കോഴിക്കോട് ആരംഭിച്ചിരുന്നു.
നാരായണിയുടെയും അവരുടെ മൂന്ന് ആൺമക്കളുടെയും കഥയാണ് ഹാസ്യത്തിലൂടെ ചിത്രം പറയുന്നത്.വീട്ടിൽ നിന്ന് കുറെ നാൾ മാറി നിന്ന ഇളയ മകനും പിന്നീട് അയാൾ തിരിച്ചു വീട്ടിലേക്ക് എത്തുന്നതിനെ തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.ജെമിനി പുഷ്കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്കൻ ആണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
വോയിസ് ഓഫ് സത്യനാഥൻ എന്ന ദിലീപ് ചിത്രമാണ് ജോജുവിന്റേതായി അടുത്ത് റിലീസിന് ഒരുങ്ങുന്ന ചിത്രം.ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഷാഫിയാണ്.എന്നാലും ന്റെളിയാ എന്ന ചിത്രമാണ് സുരാജിന്റെ അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം.ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവർഷം ആദ്യം തിയേറ്ററുകളിൽ എത്തും.
ഛായാഗ്രഹണം അപ്പു പ്രഭാകർ,പ്രൊഡക്ഷൻ കാൺട്രോളർ ഡിക്സൻ പൊടുത്താസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രതീഖ് ബാഗി,എഡിറ്റർ ജ്യോതി സ്വരൂപ് പാണ്ട,സൗണ്ട് റെക്കോർഡിങ് ഡിസൈൻ ജയദേവൻ ചാക്കാടത്, പ്രൊഡക്ഷൻ ഡിസൈൻ ഷെബിൻ തോമസ്, കോസ്റ്റും ധന്യ ബാലകൃഷ്ണൻ,മേക്കപ്പ് ജിത്തു പയ്യന്നൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ,കാസ്റ്റിംഗ് ഡയറക്ടർ അബു വയലംകുളം, സ്റ്റിൽ ശ്രീജിത്ത് എസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.