മലയാളി പ്രേക്ഷകരുടെ അടക്കം തെന്നിന്ത്യയിലെ മുഴുവൻ ലേഡീ സൂപ്പർസ്റ്റാർ ആണ് നയൻതാര. എന്തൊക്കെ പറഞ്ഞാലും ആ ലേഡീ സൂപ്പർ സ്റ്റാർ പട്ടം മാറുകയില്ല എന്ന മലയാളികൾ ഉൾപ്പെടെയുള്ള സിനിമ പ്രേക്ഷകർ പറയാറുണ്ട്. നയൻതാരയെ കുറിച്ചാണ് പറഞ്ഞു വരുന്നത് മലയാളത്തിൽ നിന്ന് അരങ്ങേറി അന്യഭാഷകളിൽ തിളങ്ങി പിന്നീട് പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പറന്നുയരുന്ന ഒരു വ്യക്തിയായിരുന്നു താരം. തെന്നിന്ത്യൻ താര റാണിയാണ് നയൻതാര. നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള സുഖജീവിതം ആഘോഷിക്കുകയാണ്.
എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തയാണ് ആരാധകർക്ക് വേണ്ടി പുറത്തുവരുന്നത്. നയൻതാര ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ജവാൻ അതുപോലെ തമിഴിൽ അരങ്ങേറുന്ന ഇരൈവൻ എന്നീ രണ്ട് സിനിമകൾക്ക് ശേഷം താൻ അഭിനയ മേഖലയിലേക്ക് ഇല്ല എന്നാണ് നയൻതാര അറിയിക്കുന്നത്. നടി സിനിമയിൽ നിന്നും മാറി നിന്നേക്കും എന്ന് അഭ്യൂഹങ്ങളും പിന്നാലെ വരുന്നുണ്ട്. തൻറെ ഇരട്ടക്കുട്ടികളുടെ കാര്യങ്ങൾ നോക്കാനും അവരുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് നയൻതാര ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഒരു വർഷത്തേക്ക് ഷൂട്ട് ചെയ്യുന്നില്ല എന്നായിരുന്നു നയൻതാര ആദ്യം തീരുമാനമെടുത്തത്.
എന്നാൽ ഇനി അഭിനയത്തിലേക്ക് ഇല്ല എന്നുള്ള തീരുമാനം കൂടി വരുന്നു. മാറിനിൽക്കുന്നത് ഉയിരനും ഉലകത്തിനും വേണ്ടിയാണെന്നുള്ളതാണ് സന്തോഷകരമായ ഏക കാര്യം. എന്നാൽ ആരാധകർക്ക് നയൻസിന്റെ ചിത്രങ്ങൾ ഇനി ഇല്ല എന്ന് പറയുന്നത് കടുത്ത നിരാശയിലേക്കാണ് നീങ്ങുന്നത്. നിലവിൽ ഏറ്റെടുത്തിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയതിനു ശേഷം സിനിമ നിർമാണത്തിലേക്ക് കൂടി ചുവടുറപ്പിക്കാൻ ചിലപ്പോൾ തീരുമാനിച്ചേക്കും എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. 2022 ജൂണിലാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിൽ വിവാഹിതരാകുന്നത്.
താര സമ്പന്നമായ വിവാഹത്തിന് ശേഷം രണ്ട് മാസത്തിനുള്ളിൽ തങ്ങൾ മാതാപിതാക്കളായ വിശേഷം വിഗ്നേഷ് ശിവൻ പുറം ലോകത്തോട് പറഞ്ഞത് വലിയ അത്ഭുതമായിരുന്നു ആദ്യം ഉണ്ടാക്കിയത്. എങ്ങനെയാണ് വിവാഹത്തിന് ശേഷം മാസങ്ങൾക്ക് ശേഷം കുഞ്ഞുണ്ടാവുക എന്ന ചിന്തയായിരുന്നു എല്ലാവർക്കും. എന്നാൽ സരോഗസി വഴിയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന് അറിഞ്ഞപ്പോൾ പതിയെ മലയാളികൾ ഉൾപ്പെടെയുള്ള സിനിമ പ്രേക്ഷകർ അതിനെ അക്സെപ്റ്റ് ചെയ്തു വരികയാണ്. ഇപ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ അധികവും വൈറലാകാറുള്ളത്.