ബാഷ് മൊഹമ്മദിൻറെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ്’എന്നാലും ന്റെളിയാ’.ജനുവരി 6 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സംവിധായകൻ ബാഷ് മൊഹമ്മദ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.മലയാളത്തിൽ പുതുവർഷത്തിൽ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായിക ഗായത്രി അരുൺ ആണ്.ചിത്രത്തിൻറെതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്.സുരാജ് വെഞ്ഞാറമൂട് സിദ്ധിക്കുമാണ് വീഡിയോയിൽ ഉള്ളത്. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ഏത് ഗാനം തിരഞ്ഞെടുക്കും എന്ന കൺഫ്യൂഷനിൽ ആണ് ഇരുവരും.ഈ വർഷം ട്രെന്റിംഗ് ആയ ന്നാ താൻ കേസ് കൊടിലെ’ദേവ ദൂതർ പാടി’യും ജയ ജയ ജയ ജയ ഹേയിലെ പാട്ടും കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളിയും പ്ലെ ചെയ്യുന്നുണ്ട്.പക്ഷേ ഈ ഗാനങ്ങൾ ഒന്നും ഇരുവർക്കും ശരിയാവുന്നില്ല.
ചാക്കോച്ചൻ ദേവദൂതർ പാടി എന്ന ഗാനം ഹിറ്റായതിനെ തുടർന്ന് എവിടെപ്പോയാലും ഈ പാട്ടിൽ ഡാൻസ് കളിയാണെന്നും തമാശരൂപേണ വീഡിയോയിൽ പറയുന്നുണ്ട്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത് വില്യം ഫ്രാൻസിസ് ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്.ബി കെ ഹരിനാരായണൻ ആണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്.ലെന,മീര നന്ദന്, ജോസ്ക്കുട്ടി,അമൃത,സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് മനോജാണ്.ലുക്കാ ചുപ്പിക്ക് ശേഷം ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഗൾഫിലെ കുടുംബപശ്ചാത്തലം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.ചിത്രത്തിന് ആദ്യം നൽകിയ ലൗ ജിഹാദ് എന്ന പേരിനെ തുടർന്ന് പല വിവാദങ്ങളും ഉണ്ടായിരുന്നു.പൂർണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുക.ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാർ അറക്കലും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാകുന്നു.