നവാഗതനായ അഭിഷേക് കെ എസ് ൻറെ സംവിധാനത്തിൽ ആൻറണി വർഗീസ് നായകനായി എത്തിയ ചിത്രമായിരുന്നു ‘ഓ മേരി ലൈല’.ക്രിസ്മസ് റിലീസായി കഴിഞ്ഞവർഷം ഡിസംബർ 23നാണ് തിയേറ്ററുകളിൽ എത്തിയത്.ഡോ:പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ:പോൾ വർഗീസ് നിർമ്മിച്ച ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ഓടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെയാണ് മാർച്ച് 23 ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക.ചിത്രത്തിൻറെ റിലീസിനോട് അനുബന്ധിച്ച് സൈന പ്ലേ പുതിയൊരു ടീസറും പുറത്ത് വിട്ടിട്ടുണ്ട്.ആൻറണി വർഗീസിൻറെ സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായുള്ള ഒരു കഥാപാത്രമാണ് ചിത്രത്തിലെത്.
ഒരു ക്യാമ്പസ് ഫൺ എന്റർടൈനറായ ചിത്രത്തിൽ ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആൻറണി വർഗീസ് എത്തുന്നത്.ഒന്നാം വർഷ വിദ്യാർഥിയായി കോളേജിലേക്ക് കടന്നുവരുന്ന നിഷ്കളങ്കനായ ലൈലാസുരൻ,അവിടെ പിന്നീടുള്ള അവന്റെ ജീവിതം,ക്ലാസ്മുറി, പഠനം,വിദ്യാർഥിരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, കുടുംബസാഹചര്യങ്ങൾ,പ്രണയജീവിതം എന്നിവയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്.മികച്ച രീതിയിൽ ഉള്ള അഭിപ്രായങ്ങളാണ് ചിത്രം പ്രേക്ഷകരിൽ നിന്ന് നേടിയെടുത്തത്.സംവിധായകൻ അഭിഷേക് കെഎസും ആൻറണി വർഗീസും സഹപാഠികളായിരുന്നു.
ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത് നവാഗതനായ അനുരാജ് ഒബിയാണ്.മലയാളത്തിൽ മുമ്പ് കണ്ടിട്ടുള്ള ക്യാമ്പസ് സിനിമകളുടെ രീതികൾ തന്നെയാണ് ചിത്രവും പിന്തുടരുന്നത്.വിനായക് ശശികുമാർ ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.ശ്രീ ഗോകുലം മൂവീസ് തിയറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിൽ സോന ഒലിക്കല്‍,നന്ദന രാജന്,ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം,ബാലചന്ദ്രന് ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ,ശിവകാമി,ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ എന്നിവർക്കൊപ്പം ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സിദ്ധാർത്ഥ പ്രദീപ് ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നത്.ബബ്ലു അജു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് കിരൺ ദാസാണ്.ബാക്ക്ഗ്രൗണ്ട് സ്കോർ ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ,കലാസംവിധാനം സജി ജോസഫ്, വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ,മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ,അഷറഫ് ഗുരുക്കൾ, ബില്ലാ ജഗൻ, സൗണ്ട് മിക്സിങ് വിഷ്ണു,പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്,ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ,വി എഫ് എക്സ് ശ്രീക്ക് വാരിയർ,സ്റ്റിൽ എസ് ആർ കെ,ഡിസൈൻസ് യെല്ലോടൂത്ത്സ്,ഡിജിറ്റൽ പി ആർ ജിഷ്ണു ശിവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.