ഒരുകാലത്ത് ഒരു പിടി ചിത്രങ്ങളുടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ നായികയാണ് ശാരി. ഈ പേരു കേൾക്കുമ്പോൾ ആദ്യം മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ സോഫിയയാണ്.കൂടാതെ അക്കാലത്ത് നിരവധി ചിത്രങ്ങളിലാണ് ശാരി തൻറെ സാന്നിധ്യം അറിയിച്ചിരുന്നത്.മലയാളത്തിൽ കുറെ നാളുകളായി സജീവം അല്ലെങ്കിലും അടുത്തിടെ പൃഥ്വിരാജിന്റെ ജനഗണമന നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിൽ ശാരി എത്തിയിരുന്നു.
ശാരിയുടെയും ബിസിനസ് മാനായ കുമാറിന്റെയും മകളാണ് കല്യാണി.ഇപ്പോഴിതാ കല്യാണിയുടെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നേടുന്നത്.കല്യാണിക്കൊപ്പം ചിത്രങ്ങളിൽ തകർപ്പൻ ലുക്കിൽ ശാരിയെയും കാണാം.ബ്രൈഡൽ വേഷത്തിലുള്ള കല്യാണിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് മേക്കപ്പ് ആർട്ടിസ്റ്റായ സ്നേഹയാണ്.വധുവിന്റെ അമ്മ, റിസപ്ഷൻ മേക്കപ്പ്,ഹൽദി എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെയാണ് സ്നേഹ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
മകളുടെ വിവാഹമാണോ അതോ ഫോട്ടോഷൂട്ടിന് ആയി എടുത്ത ചിത്രങ്ങൾ ആണോ ഇത് എന്നതിൽ വ്യക്തതയില്ല.ശാരിയോ കുടുംബവുമായി ബന്ധപ്പെട്ടവരോ ഇതുമായി പ്രതികരിച്ചിട്ടില്ല. അതേസമയം മഹാബലിപുരത്ത് വെച്ച് കല്യാണിയുടെ വിവാഹം നടക്കുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.1982ൽ ശിവാജിഗണേശൻ നായകനായ ഹിറ്റ്ലർ ഉമനാഥ് എന്ന തമിഴ് ചിത്രത്തിൽ സപ്പോർട്ടിങ്ങ് റോൾ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് 1984ൽ ഇറങ്ങിയ നെഞ്ചത്തെ അള്ളിത്താ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും ചെയ്തു.
1984ൽ നിങ്ങളിൽ ഒരു സ്ത്രീ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ കുറിച്ച് സാരിയുടെ മലയാളത്തിലെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോഫി.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ശാരീയെ തേടിയെത്തി.ഏതാണ്ട് 70ൽ അധികം മലയാള ചിത്രങ്ങളിലും തമിഴ്,തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശാരി അഭിനയിച്ചിട്ടുണ്ട്.ദേശാടനക്കിളി കരയാറില്ല,ഒരു മേയ്മാസ പുലരിയിൽ,പൊൻമുട്ടിയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ശാരിയെ മലയാളത്തിലെ മുൻനിര നായികമാരിലേക്ക് ഉയർത്തിയത്.