ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇർഷാദ് അലി വിജീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘നല്ല സമയം’. ഡിസംബർ 30ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി വിവാദങ്ങളും കേസുകളും ചിത്രത്തെ പിന്തുടർന്ന് എത്തിയിരുന്നു.എ സർട്ടിഫിക്കറ്റ് ലഭിച്ചു തീയറ്ററുകളിലെത്തിയ ചിത്രവും,ട്രെയിലറും ലഹരി ഉപയോഗത്തെയും മറ്റും പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്സൈസ് കേസ് എടുത്തിരുന്നു.ഇതിനു പിന്നാലെ അണിയറക്കാര്‍ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു.എന്നാല്‍ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇപ്പോഴിതാ തീയറ്ററിൽ നിന്ന് പിൻവലിച്ചെങ്കിലും ചിത്രത്തിൻറെ ഓടിടി റിലീസ് തീയതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രം ഏപ്രിൽ 15 വിഷു ദിനത്തിലാണ് ഓടിടി യിൽ പ്രേക്ഷകർക്ക് കണ്ടുതുടങ്ങാൻ ആവുക.കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ 5 നായികമാർ ആണുള്ളത്.ഗായത്രി ശങ്കർ,നീന മധു,നന്ദന സഹദേവൻ,സുവൈബത്തുൽ ആസ്ലമിയ്യ,നോറ ജോൺസൺ എന്നിവരാണ് ആ 5 നായികമാർ.ശാലു റഹീം,ശിവജി ഗുരുവായൂർ,ജയരാജ് വാര്യർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഈ ചിത്രത്തിൽ മാത്രമല്ല എംഡിഎംഎ ആദ്യമായി കാണിക്കുന്നത് മുൻപ് പുറത്തിറങ്ങിയ ഭീഷ്മപർവ്വത്തിലും,ലൂസിഫറിലും കാണിക്കുന്നുണ്ട്. എന്നിട്ട് അവർക്കെതിരെ ഒന്നും കേസെടുത്തോ. ഇത് ഈ ചിത്രത്തെ മാത്രം മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുന്ന രീതിയിലാണെന്നും,തനിക്ക് ഈ രാജ്യത്തെ കോടതിയിൽ വിശ്വാസം ഉണ്ടെന്നും ആയിരുന്നു ചിത്രത്തിൻറെ സംവിധായകൻ ഒമർ ലുലു വിവാദങ്ങളോട് നേരത്തെ പ്രതികരിച്ചത്.ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന നല്ല സമയം ഒമർ ലുലുവിൻറെ കരിയറിലെ അഞ്ചാമത് ചിത്രമാണ്.സിനു സിദ്ധാർത്ഥ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് രതിൻ രാധാകൃഷ്ണനാണ്.
ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും അതേപോലെതന്നെ നിരവധി ട്രോളുകൾ നേരിടേണ്ടി വരികയും ചെയ്ത സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന സിജു വിൽസനെ നായകനാക്കിയുള്ള ചിത്രത്തിലൂടെ ആയിരുന്നു ഒമർ ലുലു ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അടാറ് ലവ്,ചങ്ക്സ്,ധാമാക്ക എന്ന ചിത്രങ്ങൾ അദ്ദേഹത്തിൻറെതായി പുറത്തുവന്നിരുന്നു.മലയാളികളുടെ ആക്ഷൻ സ്റ്റാർ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ ആണ് ഒമർ ലുലുവിന്റെ അണിയറയിൽ പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രം.