ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് സാന്നിധ്യം അറിയിച്ച നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തിനൊപ്പം തന്നെ ഇതര ഭാഷകളിലും താരം തൻറെ മുൻപ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ അനിരുദ്ധ റോയുടെ സംവിധാനത്തിൽ ബോളിവുഡിലെ തന്റെ രണ്ടാം ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് പാർവതി.’ഖരീബ് ഖരീബ് സിംഗിൾ’പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.
വിസ് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം ഒരു ഫീച്ചർ ഫിലിം ആയിരിക്കുമെന്നാണ് സൂചന. ഇതുവരെ പേരിടാത്ത ചിത്രത്തിൽ പാർവതിയെ കൂടാതെ പങ്കജ് ത്രിപതി,സഞ്ചന സങ്കി,പാർവതി തിരുവോത്ത്,ജയ അഹ്സാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.തന്റെ ‘സ്വപ്ന ടീമിനൊപ്പം’അടിക്കുറിപ്പോടെയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കൊപ്പം ഉള്ള ചിത്രം പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ശന്തനു മൊയ്ത്രയാണ് റിതേഷ്.അവിക് മുഖോപാധ്യായ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത് റിതേഷ് ഷായായാണ്.തനൂജ ചന്ദ്ര സംവിധാനം ചെയ്ത പാർവതിയുടെ ആദ്യചിത്രമായ‘ഖരീബ് ഖരീബ് സിംഗിള്’ചിത്രത്തിൽ ഇര്ഫാന് ഖാൻ ആയിരുന്നു നായകൻ.മലയാളിയായ ജയ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ എത്തിയത്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് മലയാളത്തിൽ പാർവതിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.തമിഴിൽ വിക്രമിനൊപ്പം എത്തുന്ന തങ്കലാനാണ് പാർവതിയുടെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അടുത്തുതന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഹിന്ദി ഫീച്ചർ ഫിലിം പാർവതിയുടെ അഭിനയരംഗത്തിന് ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.ഇതോടെ താരം ബോളിവുഡിൽ കൂടുതൽ സജീവമാകാൻ സാധ്യത ഏറുന്നു.