ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ താരം ആണ് പേർളി മാണി.തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.ബിഗ് ബോസ് ടെലിവിഷൻ ഷോയിലൂടെയാണ് പേർളി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറുന്നത്.ഇപ്പോഴിതാ പേർളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള ഒരു രസകരമായ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ബ്രൂസിലിയുടെ ഒരു ചാടി ചവിട്ടുന്ന ചിത്രത്തിനു താഴെ പോസ് ചെയ്യുന്ന ചിത്രമാണ് പേർളി പങ്കുവെച്ചിരിക്കുന്നത്.’ബ്രൂസ്ലി പേളിയെ ചവിട്ടിയപ്പോൾ,എന്റെ വിസ്ഡം ടൂത്ത് ഇപ്പോഴും കാണുന്നില്ല’.എന്നാണ് താരം ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.എന്തിനാണ് തനിക്ക് ബ്രൂസിലിയുടെ കയ്യിൽ നിന്ന് അടി കിട്ടിയത് എന്നതിൻറെ കാരണം ഊഹിച്ചു പറയാനും പേർളി പ്രേക്ഷകരോട് പറയുന്നുണ്ട്.’നീ എന്തെങ്കിലും ചളി ബ്രൂസിലിയോട് പറഞ്ഞു കാണും അതുകൊണ്ടായിരിക്കും അടി കിട്ടിയത്’എന്നാണ് പേർളിയുടെ ഭർത്താവ് ശ്രീനിഷിൻറെ കമൻറ്.
‘അടി കിട്ടിയപ്പോൾ നിങ്ങൾ എന്നെ രക്ഷിക്കാൻ വന്നില്ലല്ലോ’എന്നും പേർളി ശ്രീനിഷിന്റെ കമന്റിന് മറുപടി പറയുന്നുണ്ട്.പേളി ബ്രൂസ്ലിയുടെ മുന്നിൽവച്ച് തേങ്ങാക്കൊല മാങ്ങാത്തൊലി പാട്ട് പാടിക്കാണും’,‘അബദ്ധത്തിൽ യൂട്യൂബ് നോക്കിയപ്പോ ബ്രൂസ്ലി പണ്ടത്തെ തേങ്ങാക്കൊല മാങ്ങാത്തൊലി ആൽബം കണ്ടിട്ട് ഉണ്ടാവും’, ‘ബ്രൂസ്ലിയുടെ അടുത്ത് ചെന്ന് സ്വതസിദ്ധമായ ശൈലിയിൽ എന്തേലും ഡയലോഗ് അടിച്ചു കാണും. ചവിട്ട് കിട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ,’. എന്നിങ്ങനെയാണ് ആരാധകരുടെ പല രീതിയിലുള്ള കമൻറുകൾ.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും പേളി തിളങ്ങിയിട്ടുണ്ട്.ബിഗ് ബോസ് സീസൺ വൻ മുതൽ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് പേളിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ് വേദിയിൽ വച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നതും പിന്നീട് വിവാഹിതരാവുന്നതും.ഇരുവരുടെയും പ്രണയം ബിഗ് ബോസ് ഷോയ്ക്ക് വേണ്ടിയുള്ള ഒരു നാടകമാണെന്ന ആരോപണങ്ങൾക്കിടയിലാണ് ഇരുവരും വിവാഹിതരാകുന്നത്.ഇരുവരുടെയും മകളായ നിലയുടെ വിശേഷങ്ങളും പേർളി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.