നമുക്ക് എന്തൊരു അസുഖം വന്നാലും ആദ്യം കഴിക്കാൻ വാങ്ങുന്നത് ബ്രഡ് ആണ്. നല്ല കട്ടൻ കാപ്പിയുടെ കൂടെ ബ്രഡ് മുക്കി കഴിക്കാൻ നല്ല രസമാണ്. നമ്മളിൽ ചിലരെങ്കിലും പണി കുറയ്ക്കാനും ബ്രെഡ് വാങ്ങുന്നവരാണ്. ബ്രെഡ് ഉപയോഗിച്ച് പല വസ്തുക്കളും ഉണ്ടാക്കി കഴിക്കുന്നവരുമാണ്. വിപണിയിൽ പലതരത്തിലുള്ള ബ്രഡ് ഇന്ന് ലഭ്യമാണ്. നിരവധി കമ്പനികൾ ഇന്ന് ബ്രെഡ് വിൽക്കുന്നുണ്ട്. ഓരോരുത്തരും പല രീതിയിലാണ് ബ്രഡ് ഉപയോഗിക്കുന്നത്. ചിലർ ഡയറ്റ് മെയിൻറ്റയിൻ ചെയ്യുന്നതിനായി ബ്രഡ് കഴിക്കും. എന്നാൽ ചിലർക്ക് ബ്രെഡ് കഴിക്കുന്നതിനോട് പ്രിയം തോന്നി കഴിക്കുന്നവരുമുണ്ട്.
ബ്രെഡ് തനിയെ കഴിച്ചാൽ അതിൽ നിന്നും നമുക്ക് നേടാൻ ഗുണങ്ങൾ ഒന്നുമില്ല. എന്നാൽ ബ്രെഡിന്റെ കൂടെ പച്ചക്കറികൾ ചേർത്ത് കഴിച്ചാൽ അത് വളരെ ഗുണപ്രദമാണ്. രാവിലെ എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റ് ആയി ബ്രഡും അതിൽ കുറച്ച് വെണ്ണയും ചീസും ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യപ്രദമായ ബർഗർ ഉണ്ടാക്കി കഴിക്കുന്നതിനും ബ്രഡ് വളരെ നല്ലതാണ്. ഇങ്ങനെ ബ്രെഡ് ഉപയോഗിച്ച് ബർഗർ ഉണ്ടാക്കുമ്പോൾ പ്രോട്ടീൻ സമ്പന്നമായിട്ടുള്ള പച്ചക്കറികൾ ചേർക്കുന്നതാണ് ഏറ്റവും നല്ലത്. അധികം നാളായില്ലാത്ത ഭക്ഷണമാണ് ബ്രഡ്.
വളരെ പെട്ടെന്ന് പൂപ്പൽ പിടികൂടാനുള്ള സാധ്യതകളുണ്ട്. എപ്പോഴും കടകളിൽ നിന്നും ബ്രഡ് വാങ്ങിക്കുമ്പോൾ അതിൻറെ എക്സ്പയറി ഡേറ്റ് വ്യക്തമായി നോക്കണം. അതുപോലെതന്നെ ബ്രഡിൽ എന്തെങ്കിലും പൂപ്പൽ ഉണ്ടോ എന്നും ചെക്ക് ചെയ്യണം. അങ്ങനെ പൂപ്പൽ വന്ന ബ്രഡ് ആണെങ്കിൽ അവ ഒരിക്കലും കഴിക്കരുത്. ചിലർ ഒന്നും ശ്രദ്ധിക്കാതെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബ്രഡ് എല്ലാം കഴിക്കുന്നത് കാണാം. അങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് കേടാണ്. ബ്രഡ് പൊരിച്ചു കഴിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.
എന്നാൽ ബ്രെഡ് പൊരിക്കുമ്പോൾ നന്നായി മൊരിയിക്കുന്നത് നല്ലതല്ല. ഒരു ചെറിയ ഗോൾഡൻ നിറം ആകുന്നത് വരെ പൊരിച്ചാൽ മതി. അമിതമായി ബ്രെഡ് പോലുള്ള സാധനങ്ങൾ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. ബ്രെഡിൽ കൂടുതലും അടങ്ങിയിരിക്കുന്നത് മൈദ ആണ്. മൈദ ദഹനത്തിന് പ്രയാസമാണ്. അതുകൊണ്ട് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ബ്രഡ് ആയിരിക്കും ഏറ്റവും നല്ലത്. അത്തരം ബ്രഡ് ഇന്ന് വിപണിയിൽ സുലഭമാണ്.