മലയാള സിനിമയിലെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. തണ്ണീർ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധ നേടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അനശ്വര പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും അനശ്വരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം സൈബർ ആക്രമണങ്ങൾ തന്നെ മോശമായ രീതിയിൽ ബാധിക്കും എന്ന് പറയുകയാണ് അനശ്വര ഇപ്പോൾ.
ഫോട്ടോഷൂട്ടിന് എതിരെ വരുന്ന വിമർശനങ്ങൾ തനിക്ക് പുത്തരിയല്ലെന്നും, പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും എത്രകാലം കഴിഞ്ഞാലും ഇത് മാറുമോ എന്ന് എനിക്കറിയില്ലെന്നും അനശ്വര പറയുന്നു. പ്രണയവിലാസം എന്ന പുതിയ ചിത്രത്തിൻറെ പ്രമോഷന് ഇടയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. “ഫോട്ടോഷൂട്ട് എതിരെ വരുന്ന വിമർശനങ്ങൾ എനിക്ക് പുത്തരിയല്ല പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും എത്രകാലം കഴിഞ്ഞാലും ഇത് മാറും എന്ന് അറിയില്ല വിമർശനങ്ങളെ ഞാൻ തള്ളിക്കളയുന്നില്ല എവിടെയൊക്കെയോ എന്നെ അത് ബാധിക്കുന്നുണ്ട്. എൻറെ ഫാമിലിയെ അമ്മയെ അച്ഛനെ എല്ലാവരെയും ബാധിക്കുന്നുണ്ട്.
അനശ്വര ഞങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെയാണ് അവൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ സങ്കടം ഉണ്ട് എന്നൊക്കെ പറഞ്ഞു അമ്മയുടെ ഫോണിൽ മെസ്സേജ് വരാറുണ്ട്. അവസരത്തിനു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണമോ എന്ന് ചോദിക്കാറുണ്ട്. സൈബർ ആക്രമണത്തിലൂടെ കടന്നുപോകുമ്പോൾ മുൻപും ഉണ്ടായതാണെങ്കിലും ഇപ്പോഴത്തെ ആണെങ്കി ഞാനും എൻറെ ഫാമിലിയും കടന്നുപോയിക്കൊണ്ടിരിക്കുന്ന ഫേസ് വളരെ മോശമാണ്.
വളരെ മോശം സ്റ്റേജ് ആണിത്. സൈബർ ആക്രമണങ്ങളുടെ പ്രശ്നങ്ങൾ ആ വ്യക്തിയെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് കമൻറ് ചെയ്യുന്നവർ അറിയുന്നില്ല. ഇതെല്ലാം കുഴപ്പമില്ല എന്ന് കരുതി മുന്നോട്ടു പോകാനേ ഞങ്ങൾ കഴിയൂ. അല്ലാതെ ഇങ്ങനെ തന്നെ നിൽക്കാൻ ഒരിക്കലും പറ്റില്ല എന്നാണ് അനശ്വര രാജൻ പറഞ്ഞത്.