മനീഷ് കൃഷ്ണനെ അറിയാത്ത മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇല്ല. പ്രതിനായകൻ ആയാണ് മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ സീരിയലുകളിലൂടെ മനീഷ് തിളങ്ങിയത്. ഒരുപക്ഷേ കോമഡി കഥാപാത്രങ്ങളും മനീഷിന് നന്നായി ഇണങ്ങുമെന്ന് പല സിനിമകളിലൂടെയും തെളിയിച്ചിട്ടുണ്ട്. പല സിനിമകളിലൂടെയും സീരിയലുകളിലൂടെയും നല്ല നല്ല കഥാപാത്രങ്ങളിലൂടെ മനീഷ് വളരെയധികം സുപരിചിതനായി മാറി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മനീഷ് നൽകിയ വാക്കുകൾ വൈറൽ ആണ്. തന്റെ വീട്ടുകാരെ കുറിച്ച് ദാമ്പത്യ ജീവിതത്തെക്കുറിച്ച് മനീഷ് തുറന്നു പറയുകയാണ്. വാക്കുകളിങ്ങനെ;
അച്ഛൻ നടനാണ്. സിനിമയിലും സീരിയലിലും എല്ലാം സജീവമായിരുന്നു. നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു അച്ഛന്. സ്വകാര്യ ജീവിതം ഒക്കെയാണ്. അല്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. പ്രശസ്ത സീരിയൽ നടൻ മനീഷ് കൃഷ്ണൻറെ ദാമ്പത്യത്തിൽ സംഭവിച്ച കാര്യങ്ങളും അദ്ദേഹം തുറന്നുപറയുന്നു. നായകനായി അധികം അഭിനയിക്കാൻ അവസരം ലഭിച്ചില്ല എന്നത് തുടക്കത്തിൽ വിഷമം തോന്നിയിരുന്നു. ഭാര്യയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ, ദൈവം സഹായിച്ച് എന്നെ എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്ന ഭാര്യയാണ് എനിക്ക് കിട്ടിയത്.
കല്യാണം ആലോചിച്ചുവന്ന സമയത്ത് എന്നെക്കുറിച്ച് പെണ്ണ് വീട്ടുകാരോട് പലതും പറഞ്ഞിരുന്നു. പിന്നീട് അവർ അന്വേഷിച്ചപ്പോൾ കുഴപ്പമില്ല എന്ന് മനസ്സിലായി. എനിക്കൊരുപാട് പ്രണയബന്ധങ്ങൾ ഉണ്ടെന്നൊക്കെയാണ് പറഞ്ഞിരുന്നത്. സത്യത്തിൽ ഒരു പ്രണയവും ഉണ്ടായിരുന്നു. അത് ബ്രേക്ക് അപ്പ് ആയ സമയത്ത് ആയിരുന്നു കല്യാണ ആലോചന വന്നത്. ഒരു നടനെ സംബന്ധിച്ച് പേഴ്സണൽ ലൈഫ് ഓക്കെയല്ല എങ്കിൽ വലിയ ബുദ്ധിമുട്ടാണ്. ഈ ഫീൽഡിൽ പലരും പിടിച്ചുനിൽക്കുന്നുണ്ടാകും. എന്നിരുന്നാലും മാനസികമായി ഹാപ്പി ആയിരിക്കില്ല.
എന്നെ സംബന്ധിച്ച് അക്കാര്യത്തിൽ ലക്കാണ് എന്ന് പറയാം. എൻറെ കുടുംബം അക്കാര്യത്തിൽ എല്ലാം വളരെ സപ്പോർട്ട് ആണ്. എന്ത് തരം സപ്പോർട്ട് ആണെന്ന് ചോദിച്ചാൽ സ്ക്രീനിൽ ഞാൻ എന്ത് തരം വൃത്തികേട് കാണിച്ചാൽ വിഷയമില്ല. ഏത് രീതിയിലും എന്ത് ചെയ്താലും അത് നിലയിലുള്ള കഥാപാത്രമായി ഞാൻ ചെയ്യുന്നതെന്ന് അവർ മനസ്സിലാക്കും. അഭിനയമാണെന്ന് തിരിച്ചറിയാൻ പറ്റുന്ന ഒരു ഭാര്യ ഉള്ളതുകൊണ്ടാണ് അഭിനയിക്കുമ്പോൾ എനിക്കൊരു തരത്തിലും ടെൻഷൻ ഉണ്ടാവാത്തത്.
എൻറെ ഭാര്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എനിക്ക് സിനിമയിൽ ഒരു അവസരം കിട്ടണമെന്ന് തന്നെയാണ്. അവൾ എപ്പോഴും അത് പ്രാർത്ഥിക്കാറുണ്ട്. ഉള്ളിടത്തോളം ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റണം എന്നത് എൻറെ ഏറ്റവും വലിയ സ്വപ്നമാണ്. അത് സിനിമയിൽ ആയാലും സീരിയൽ ആയാലും അതിനു വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ ഇതായിരുന്നു മനീഷ് ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ.