മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെത്. കുടുംബത്തിലെ എല്ലാവർക്കും ആരാധകർ ഉള്ളതുകൊണ്ടുതന്നെ അവരുടെ വിവരങ്ങൾ അറിയാനും എല്ലാവരും ആകാംക്ഷയിൽ ആണ്. മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും പിതാവ് സുകുമാരന്റെ വഴിയെ നടന്ന് മലയാള സിനിമയിലെ തങ്ങളുടെതായ സ്ഥാനം നേടിയെടുത്തവരാണ്. അമ്മ മല്ലിക സുകുമാരനാണ് തങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ എന്ന് മക്കളും മരുമക്കളും പലതവണ പറഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ മൂത്ത മകനായ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന അച്ഛമ്മയ്ക്കൊപ്പം ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഗ്രാന്നിയ്ക്ക് ഒപ്പമുള്ള ഗോസിപ്പ് സെഷൻ’ എന്ന ക്യാപ്സ് നോടെയാണ് മല്ലിക സുകുമാരനൊപ്പം ഉള്ള ചിത്രങ്ങൾ പ്രാർത്ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ രസകരമായ ഭാവങ്ങളോടെ ആണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിലാണ് താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാര്‍ത്ഥന ബിരുദത്തിന് പഠിക്കുന്നത്.ഇപ്പോൾ അവധിക്കാലത്ത് നാട്ടിലെത്തിയിരിക്കുകയാണ് പ്രാർത്ഥന.തൻറെ കുടുംബത്തിലെ മറ്റുള്ളവർ എല്ലാം അഭിനയത്തിൽ കഴിവ് തെളിയിക്കുമ്പോൾ പാട്ടിലാണ് പ്രാർത്ഥനയുടെ കമ്പം.
മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗാനങ്ങളും ഡബ്സ്മാഷുകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ ഗാനം ആലപിക്കുന്ന ഇത്തരം വീഡിയോകൾക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇതിനകം ചില ചിത്രങ്ങളിൽ ഗാനം ആലപിച്ച് പിന്നണി ഗാനരംഗത്തും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.മലയാളത്തിൽ മോഹൻലാൽ,ടിയാൻ,കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.
ഇപ്പോഴും സിനിമകളിലൂടെയും സീരിയലുകളിലൂടെയും അഭിനയരംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മല്ലിക പങ്കുവയ്ക്കാറുണ്ട്.2002 ഡിസംബർ 13നായിരുന്നു പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും വിവാഹം.പ്രാർത്ഥനയിൽ കൂടാതെ നക്ഷത്ര എന്നൊരു മകളും ഇരുവർക്കും ഉണ്ട്.മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരായത്.മല്ലിക സുകുമാരൻ അഭിനയിച്ചിരുന്ന പെയ്തൊഴിയാതെ എന്ന സീരിയലിൽ പൂർണിമയും അഭിനയിച്ചിരുന്നു.അമ്മയെ വിളിക്കാൻ ലൊക്കേഷനിൽ പോയിരുന്നപ്പോഴുള്ള പരിചയമാണ് ഇരുവരെയും വിവാഹത്തിലേക്ക് എത്തിച്ചത്.