മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് നടൻ സായ് കുമാർ. അഭിനയ മികവുകൊണ്ടും കഴിവുകൊണ്ടും നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടൻ നടി ബിന്ദു പണിക്കരെ ആണ് രണ്ടാം വിവാഹം കഴിച്ചത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച രണ്ടാം വിവാഹമാണെങ്കിലും നടിക്കും മകൾ കല്യാണിക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടൻ ഇപ്പോൾ. മാസങ്ങൾക്കു മുൻപാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി യുകെയിലേക്ക് പഠനത്തിനായി എത്തിയത്.
സോഷ്യൽ മീഡിയയിലും നൃത്തത്തിലും സജീവമായ കല്യാണി ലണ്ടനിലെ പഠന തിരക്കിലും ആരാധകർക്ക് മുന്നിലേക്ക് മുടങ്ങാതെ എത്താറുണ്ട്. ഇപ്പോൾ ഇതാ മകളെ കാണുവാൻ ബിന്ദു പണിക്കരും സായ് കുമാറും ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ്. കല്യാണി തന്നെയാണ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലണ്ടനിലെ ട്രെയിനിൽ യാത്ര ചെയ്യാവെയാണ് കല്യാണി അച്ഛന്റെയും അമ്മയുടെയും ഈ ചിത്രം പകർത്തിയത്. പരസ്പരം കൈകൾ കോർത്ത് മുഖത്തോടുമുഖം നോക്കി ചിരിച്ചിരിക്കുന്ന താരദമ്പതികളെ കണ്ട സന്തോഷത്തിലാണ് ആരാധകരും ഇപ്പോഴുള്ളത്.
ഈ പ്രായത്തിലും ഇണക്കുരുവികളായി ജീവിതം ആഘോഷിക്കുന്ന ബിന്ദു പണിക്കർക്കും സായ് കുമാറിനും ആശംസകളുമായി ആയിരക്കണക്കിന് പേരാണ് എത്തുന്നത്. അവർ അവരുടെ ജീവിതത്തിൽ സന്തോഷത്തോടെ എന്നെന്നും ഇതുപോലെ ലൗ ബേർഡ്സുകളെ പോലെ ഇരിക്കട്ടെ എന്നാണ് പലരുടെയും കമൻറ്. ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ ഫ്രഞ്ച് പാചകല പഠിക്കുകയാണ് കല്യാണി ഇപ്പോൾ. കഴിഞ്ഞവർഷമാണ് പഠനത്തിനായി കല്യാണി ലണ്ടനിലേക്ക് എത്തിയത്. പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിലാണ് സായ് കുമാർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം റോഷാക്ക് ആണ് ബിന്ദു പണിക്കരുടെതായി തിയേറ്ററിൽ എത്തിയ അവസാന ചിത്രം.
ഈ ചിത്രത്തിലെ പ്രകടനത്തിന് ബിന്ദു പണിക്കർ മികച്ച കൈയ്യടിയും നേടിയിരുന്നു. 2008ലാണ് 20 വർഷത്തെ ആദ്യ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് 2009ൽ നടി ബിന്ദു പണിക്കരെ സായ് കുമാർ രണ്ടാമത് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹവാർത്ത അന്ന് മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിലുള്ള മകൾ കല്യാണി ഇവർക്ക് ഒപ്പം തന്നെയായിരുന്നു താമസം. സ്വന്തം മകളെ പോലെയാണ് സായികുമാർ കല്യാണിയെ സ്നേഹിക്കുന്നത്. കല്യാണിയും താരങ്ങളുടെ വിവാഹത്തിന് പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നിരുന്നു.
മാത്രമല്ല അച്ഛനും അമ്മയും ഒത്തുള്ള നല്ല നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരപത്രി എപ്പോഴും പങ്കുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി അതെല്ലാം ആരാധകർക്ക് മിസ്സായിരുന്നു. അതിൻറെ എല്ലാം കുറവ് നികത്തി കൊണ്ടാണ് ഒരു മനോഹരമായ ചിത്രം ഇപ്പോൾ കല്യാണി പങ്കുവച്ചത്. കുറച്ചുനാൾ മുമ്പാണ് സായി കുമാറിന്റെ മകൾ വൈഷ്ണവി അഭിനയരംഗത്തേക്ക് കടന്നുവന്നത്. കയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വൈഷ്ണവിയുടെ വിവാഹത്തിന് സായികുമാർ എത്താതിരുന്നത് എല്ലാം ഒരുകാലത്ത് വലിയ വാർത്തയായിരുന്നു.
എന്നാൽ തന്നെ മകൾ വിവാഹത്തിന് ക്ഷണിച്ചില്ല എന്ന ന്യായമായിരുന്നു സായികുമാർ പറഞ്ഞത്. സായികുമാർ ബിന്ദു പണിക്കരെ വിവാഹം ചെയ്തതോടെ ഒറ്റപ്പെട്ടുപോയതാണ് ഭാര്യ പ്രസന്നയും മകൾ വൈഷ്ണവിയും. അച്ഛൻറെ രണ്ടാം വിവാഹത്തിന് ശേഷം യാതൊരു സഹായങ്ങളും ലഭിച്ചില്ല എന്ന് മാത്രമല്ല ഒരു അന്വേഷണം പോലും ഉണ്ടായിട്ടില്ലെന്ന് വൈഷ്ണവി തുറന്നു പറഞ്ഞിരുന്നു.