മുംബൈയിൽ ജനിച്ചുവളർന്ന മലയാളി പെൺകുട്ടിയാണ്. അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കേരള സ്വദേശിയുമാണ്. പാൻ്റലൂൺ ഫ്രഷ് ഫേസ് ഹണ്ടിലൂടെ കരിയർ തുടങ്ങിയ താരം 2012ലെ മിസ് കേരള ടൈറ്റിൽ വിന്നർ ആയി. 2014ലെ ഫെമിന മിസ്സ് ഇന്ത്യയുടെ ആദ്യ 10 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ദീപ്തി. കൂടാതെ മിസ് ടാലന്റഡ് 2014, മിസ് അയൺ മെയ്ഡൻ 2014 എന്നീ പദവികളും ലഭിച്ചു. 2013ൽ നേവി ക്യൂൻ എന്ന പദവിയും താരം നേടി.
കൂടാതെ 2013ലെ ഇന്ത്യൻ പ്രിൻസസ് മത്സരത്തിൽ ഫസ്റ്റ് റണ്ണര് അപ്പ് ആയിരുന്നു താരം. 3 വയസ്സുള്ളപ്പോൾ മുതൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്, ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകി കൂടിയാണ് ദീപ്തി. 2015 ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്നാൽ മലയാളം സിനിമയിൽ വിജയ് ബാബുവിനും ആൻ അഗസ്റ്റിനും ഒപ്പമാണ് ദീപ്തി സതി ആദ്യമായി അഭിനയിച്ചത്.
സിനിമയിൽ ഒരു പരസ്യ കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടർ ആയി ടൈറ്റിൽ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ശക്തമായ ടോംബോയിഷ് കഥാപാത്രത്തിലൂടെ താരം പ്രേക്ഷകരെ ആകർഷിച്ചു. മലയാളത്തിനു പുറമേ മറാത്തി, കന്നട, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നീന, പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസൻസ്, ലളിതം സുന്ദരം, ഇൻ, പത്തൊമ്പതാം നൂറ്റാണ്ട്, ഗോൾഡ് എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു.
തൻറെ ആദ്യചിത്രം ആയ നീനയിലെ താരത്തിന്റെ അഭിനയത്തിന് ആ വർഷത്തെ മികച്ച പുതുമുഖം അവാർഡും സ്പെഷ്യൽ ജൂറി അവാർഡും താരത്തിന് കരസ്ഥമാക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം വളരെ വേഗത്തിൽ ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴത്തെ ഒരു വെള്ളച്ചാട്ടത്തിന് അരികിൽ അതിസുന്ദരിയായി എത്തിയിരിക്കുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.