ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിക്കുകയും ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കുകയും ചെയ്ത സംവിധായകനാണ് രാം ഗോപാൽ വർമ്മ.എന്നാൽ പുതിയ കാലത്തെ സിനിമയിൽ അദ്ദേഹത്തിൻറെ പ്രസക്തി കുറഞ്ഞു വരികയും സിനിമകൾ വളരെയധികം കുറയുകയും ചെയ്തു.രംഗീല,സർക്കാർ,കമ്പനി എന്നീ ചിത്രങ്ങൾ ഒരുകാലത്ത് ബോളിവുഡ് ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ ആയിരുന്നു.അടുത്തകാലത്തായി രാം ഗോപാൽ വർമ്മ ഒരുപിടി വിവാദങ്ങളുടെയും ഭാഗമായിരുന്നു.
ഒരു നടിയുടെ കാൽപ്പാദം ചുംബിക്കുന്ന വീഡിയോ രാംഗോപാൽ വർമ്മ പങ്കുവെച്ചിരുന്നു.ഇത് വളരെയധികം വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.ഇപ്പോഴിതാ വാർത്തകളിൽ നിറയുന്നത് രാംഗോപാൽ വർമ്മ പങ്കുവെച്ച ഒരു ട്വീറ്റാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഹിറ്റ് സംവിധായകനായ എസ് എസ് രാജമൗലിയെ കുറിച്ചാണ് രാംഗോപാൽ വർമ്മ പറയുന്നത്.’രാജമൗലി സാര്‍ ദയവായി നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുക. കാരണം അസൂയകൊണ്ട് നിങ്ങളെ കൊല്ലാൻ ഒരു കൊലയാളി സംഘം രൂപീകരിച്ച ഒരു കൂട്ടം സിനിമക്കാര്‍ ഇന്ത്യയിലുണ്ട്.
ആ കൂട്ടത്തില്‍ ഞാനും ഉണ്ട്. ഇപ്പോള്‍ ഈ രഹസ്യം ഞാന്‍ പുറത്ത് പറയാന്‍ കാരണം ഞാന്‍ നാലെണ്ണം അടിച്ചിട്ടുണ്ട്’.ഇത്തരത്തിൽ ആയിരുന്നു രാംഗോപാൽ വർമ്മ പങ്കുവെച്ച രസകരമായ ട്വീറ്റ്.മദ്യപിച്ചാല്‍ ഇദ്ദേഹത്തെ ഫോണ്‍ ഉപയോഗിക്കാന്‍ വിടരുത്,ഇദ്ദേഹം സ്വബോധം കൈവരിക്കുവാൻ ഞങ്ങൾ കാത്തിരിക്കുന്നു തുടങ്ങിയ നിരവധി കമൻറുകൾ ആണ് ട്വീറ്റിന് താഴെ വരുന്നത്.രാജമൗലി ചിത്രം ആർആർആർ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ സാഹചര്യത്തിലും രാംഗോപാൽ വർമ്മ പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക സംവിധായകരെയും പിന്നിലാക്കിയ താങ്കളുടെ കാലു നക്കാന്‍ പോലും താന്‍ തയ്യാറാണെന്നാണ് അപ്പോൾ രാം ഗോപാൽ വർമ്മ പറഞ്ഞത്.2010നു ശേഷം പല ചിത്രങ്ങളും പരാജയങ്ങളായതോടെ ബോളിവുഡില്‍ പ്രഭാവം നഷ്ടപ്പെട്ട രാംഗോപാൽ വർമ്മ’ലഡ്കി എന്റര്‍ ദ് ഗേള്‍ ഡ്രാഗണ്‍’എന്ന പേരിട്ടിരിക്കുന്ന ഒരു വൻ ക്യാൻവാസിൽ ഉള്ള ചിത്രവുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.ഒരു ഇന്തോ ചൈനീസ് സംയുക്ത നിര്‍മ്മാണ സംരംഭമാണ് ചിത്രം.ഹിന്ദി,മലയാളം, തമിഴ്,തെലുങ്ക്,കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്.