എന്നും വ്യത്യസ്ത പരീക്ഷണങ്ങളുമായും എക്കാലത്തും മികച്ചുനിൽക്കുന്ന അഭിനയ പാടവവുമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന പ്രിയ താരമാണ് മമ്മൂക്ക.ഈ കഴിഞ്ഞ വർഷം ഒരുപിടി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇപ്പോഴും മലയാളിയെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്ററുകളിൽ വിജയപ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രം നേടിയിരുന്നു.
ക്രിസ്റ്റഫർ എന്ന ക്രൈം ത്രില്ലർ ചിത്രമാണ് അടുത്തതായി മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ അടുത്തതായി ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള സൂചനകളാണ് പുറത്തുവരുന്നത്.റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിന് പേര് നൽകിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത.’കണ്ണൂർ സ്ക്വാഡ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.ഒരു അഭിമുഖത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് മമ്മൂട്ടി തന്നെയാണ് ഈ സൂചന നൽകിയത്.
നടി ജ്യോതികയും ഒത്തുള്ള കാതൽ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതായും മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.റോഷാർക്ക്,കാതൽ,നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന നാലാമത് ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.സണ്ണി വെയ്ൻ,അസീസ് നെടുമങ്ങാട്,ഷറഫുദ്ദീൻ,ഗായത്രി അരുൺ തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളായി എത്തും എന്നാണ് സൂചന.ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
തീവ്രവാദ പ്രവർത്തനങ്ങളും മറ്റു പ്രമാദമായ കേസുകളും അന്വേഷിക്കുന്നതിനായി പണ്ട് കണ്ണൂരിൽ രൂപീകരിച്ച് നിരവധി കേസുകൾ കണ്ടുപിടിച്ച ഒരു പോലീസ് ടീമിനെ ആണ് കണ്ണൂർ സ്ക്വാഡ് എന്ന് കേൾക്കുമ്പോൾ ഓർത്തെടുക്കാൻ ആവുക.ഈ മമ്മൂട്ടി ചിത്രവും ആ കഥയാണ് പറയുന്നത് എന്നാണ് സൂചന.സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. നടൻ റോണി ഡേവിഡ് രാജ് ആണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നു.ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജും,ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗും ആണ്.