ടിപി മാധവൻ എന്ന നടനെക്കുറിച്ച് മലയാളികൾ മറക്കാൻ യാതൊരുവിധ സാധ്യതയുമില്ല. കോമഡി മാത്രമല്ല വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുടെയായിരുന്നു ടി പി മാധവൻ മലയാളികളുടെ മനസ്സിലേക്ക് കയറിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ഒരു നൊമ്പരമാണ് അനാഥാലയത്തിൽ ആർക്കും വേണ്ടാതെയുള്ള അവസ്ഥയിലാണ് ഇപ്പോൾ അദ്ദേഹം. അത്തരം രീതിയിൽ മുൻപ് നവ്യ നായർ തന്നെ ഒരു കഥ സ്റ്റേജിൽ വച്ച് പറഞ്ഞത് എല്ലാവരും ഏറ്റെടുത്തിരുന്നു. എന്നാൽ ടി പി മാധവൻ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആയിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ മകൻ ഇപ്പോൾ വ്യക്തമാക്കുന്നു.
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച അദ്ദേഹം ഗാന്ധിഭവനിൽ കഴിയുകയാണ്. മകനെ കാണാൻ ആഗ്രഹം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും തനിക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ലെന്ന് മകൻ രാജകൃഷ്ണൻ പ്രതികരിച്ചതിന് പിന്നാലെയാണ് പല വീഡിയോകളും, പഴയ വീഡിയോകളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളിയായതിനാൽ നാട്ടിലെ ഫുഡിനെ കുറിച്ച് സ്ഥലങ്ങളെക്കുറിച്ചും എല്ലാം അറിയാമായിരുന്നു. പുതിയ ഒരു സ്ഥലം പരിചയപ്പെടുമ്പോൾ അത് കേരളം തന്നെയാവും എന്ന് കരുതി. ബോളിവുഡ് സിനിമയിൽ നിന്ന് അങ്ങനെ അധികം കിട്ടില്ലല്ലോ. ഷെഫ് എന്ന ചിത്രത്തിലൂടെ അതൊക്കെ കാണിക്കാം എന്ന് കരുതി.
സുഹൃത്താണ് ഒരു പ്രൊഡക്ഷൻ ടീമിലേക്ക് കണക്ട് ചെയ്തത്. ഒരു പരസ്യചിത്രം ആയിരുന്നു ആദ്യം. ഇതാണ് എൻറെ ഫീൽഡ് എന്ന് മനസ്സിലായത് അപ്പോഴാണ്. മൂന്നുവർഷത്തിനു ശേഷമാണ് ഞാൻ ബോംബെയിലേക്ക് പോകുന്നത് സ്വന്തമായിട്ട് സിനിമ ചെയ്യണമെന്ന് ആഗ്രഹം അന്നേ മനസ്സിൽ ഉണ്ടായിരുന്നു. പേടിച്ചു പേടിച്ച് നസറുദ്ദീൻ ഷായെ സമീപിച്ചു. സ്ക്രിപ്റ്റ് പറഞ്ഞപ്പോൾ തന്നെ എനിക്ക് ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. അമ്മയും ഭാര്യയും ചേച്ചിയും ഒക്കെ സിനിമ ജീവിതത്തിൽ മികച്ച പിന്തുണയാണ്. പ്രൊഡക്ഷൻ ഡിസൈനറും ആർട്ടിസ്റ്റ് ആണ് ഭാര്യ. എന്നെക്കാളും ടാലൻറ്ഡ് പുള്ളിക്കാരി ആണെന്ന് രാജകൃഷ്ണൻ പറഞ്ഞു.
അച്ഛനെ കുറിച്ച് ചോദിച്ചാൽ റെക്കോഡുകളുമായി ബന്ധം മാത്രമേയുള്ളൂ എന്ന് പറയും. അമ്മയാണ് വളർത്തിയത് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയത്. സിനിമ എൻറെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എങ്ങനെയോ അത് വന്നതാണ് പിന്നെ അതെനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മലയാളത്തോട് എന്നും പ്രത്യേകമായി ഇഷ്ടമുണ്ട് ഇടയ്ക്ക് മലയാള സിനിമകളൊക്കെ കാണാറുണ്ടെന്ന് അച്ഛനെക്കുറിച്ചും ഒക്കെ ഓർത്തു പറയുന്നു. അച്ഛനോട് ക്ഷമിച്ച് അദ്ദേഹത്തെ കാണാൻ ശ്രമിച്ചു കൂടെ എന്ന് ചിലരൊക്കെ എന്നോട് ചോദിക്കും, ചിലരൊക്കെ വീഡിയോയ്ക്ക് താഴെ കമൻറ് ചെയ്തു വരാറുണ്ട്. അച്ഛനോട് ക്ഷമിച്ചാൽ നിങ്ങൾക്ക് നല്ലതേ വരൂ.
അതിൽ മോശമൊന്നും ഇല്ല എന്നാണ് പലരും അദ്ദേഹത്തിനോട് പറയുന്നത്. അച്ഛനെ കാണാനോ അച്ഛൻറെ അടുത്തേക്ക് പോകാനോ എനിക്ക് തോന്നാറില്ല. അങ്ങനെ ഒരു സ്നേഹം അച്ഛനുമായി ഇല്ല. എപ്പോഴൊക്കെയോ പേര് ടിപി മാധവൻ എന്നു മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട് ഒരു സ്നേഹവും ഞങ്ങൾ അനുഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഉണ്ട് എന്ന് പോലും വിശ്വസിക്കാൻ ഞങ്ങൾക്ക് ആകുന്നില്ല എന്നാണ് രാജകൃഷ്ണൻ പറഞ്ഞത്.