മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തിൻറെ ചരിത്രത്തിൽ ഇടം നേടാൻ ശോഭനയ്ക്ക് കഴിഞ്ഞു. മണിച്ചിത്രത്താഴ് പിന്നീട് മറ്റ് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ശോഭനയുടെ തട്ട് താണു തന്നെ ഇരുന്നു. നാഗവല്ലി ആയി ശോഭന ജീവിച്ചെന്നാണ് ഏവരും പറയുന്നത്. നാഗവല്ലിയിൽ നിന്നും ഇന്നും ശോഭന പുറത്തു കടന്നിട്ടില്ല എന്നും പറയുന്ന ആരാധകരുണ്ട്. നാഗവല്ലിയുടെ നിഴലാട്ടം ഇന്നു നടയിൽ കാണാമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും നടി എന്നും പ്രഥമ പരിഗണന നൽകിയത് മലയാളത്തിനാണ്. നല്ല മലയാള സിനിമകൾ വിട്ട് ഹിന്ദി അവസരങ്ങൾക്ക് പോകാൻ തോന്നിയില്ല എന്നാണ് നടി മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മികച്ച നർത്തകി കൂടിയായ ശോഭന ഇന്ന് ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. സിനിമകളിൽ നിന്ന് മാറിത്തുടങ്ങിയ സമയത്ത് നൃത്തത്തിലേക്ക് ആണ് ശോഭന പൂർണ ശ്രദ്ധ നൽകിയത്. തമിഴിൽ ചെയ്ത സിനിമകൾ കുറവാണ് എങ്കിലും ദളപതി എന്ന ഐക്കോണിക്ക് സിനിമയുടെ ഭാഗമാകാൻ ശോഭനയ്ക്ക് കഴിഞ്ഞു.
രജനികാന്ത് നായകനായ സിനിമ സംവിധാനം ചെയ്തത് മണ്ണിരത്നം ആയിരുന്നു. പിന്നീട് ശോഭനയും മണിരത്നവും ഒരുമിച്ച് പ്രവർത്തിക്കുന്നത് രാവണൻ എന്ന സിനിമയിലാണ്. സിനിമയിൽ നായികയായ ഐശ്വര്യ റായിയുടെ ഒരു ഗാനരംഗം കൊറിയോഗ്രഫി ചെയ്തത് ശോഭനയാണ്. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശോഭന. ഐശ്വര്യയെ തനിക്ക് ഇഷ്ടമാണെന്ന് ശോഭന പറയുന്നു. അവരുടെ ട്രഡീഷണൽ ലുക്ക് എല്ലാം എനിക്കിഷ്ടമാണ്. ഇവിടെ വന്ന് കുറെ മനസ്സിലാക്കി പോയ ചുരുക്കം നടിമാരിൽ ഒരാളാണ് ഐശ്വര്യ. ഹിന്ദിയിൽ എത്ര ആർട്ടിസ്റ്റുകൾ ഉണ്ട് അവരിൽ കുറെ പേർ തെന്നിന്ത്യൻ സിനിമ തെരഞ്ഞെടുക്കില്ല.
കാരണം ഇവിടെ ചെറിയ മാർക്കറ്റ് ആണ്. പക്ഷേ ഇവര് അങ്ങനെയല്ല ആ സൗന്ദര്യത്തോടെ വർക്ക് ചെയ്യുന്നത് എനിക്ക് എക്സൈറ്റ്മെന്റ് ആയിരുന്നു എന്ന് ശോഭന പറയുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിനെ കുറിച്ചും ശോഭന സംസാരിച്ചു. സ്റ്റേറ്റ് അവാർഡ് കിട്ടിയശേഷം നാഷണൽ അവാർഡിൽ ഫൈനലിൽ ഉണ്ടെന്ന വാർത്ത എനിക്ക് കിട്ടി. ഞാൻ പള്ളിയിൽ ഒക്കെ പോയി മെഴുകുതിരി കത്തിച്ചു വീട്ടിൽ വന്നു. അമ്മ എന്നെ കണ്ട് നിനക്ക് കിട്ടിയില്ലേ മോളെ എന്ന് പറഞ്ഞു.
ഞാൻ തകർന്നുപോയി. ഞാൻ അച്ഛനെ നോക്കി പാവം എന്റെ മോൾക്ക് നാഷണൽ അവാർഡ് കിട്ടി എന്ന് പറഞ്ഞതും ശോഭന ഓർത്തു. ശോഭനയുടെ സുഹൃത്തും നടിയുമായി സുഹാസിനിയാണ് അഭിമുഖം എടുത്തത്. മലയാളം സിനിമയിൽ നാളുകളായി ശോഭനയെ കണ്ടിട്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമേ നടി ചെയ്യാറുള്ളൂ. ചെന്നൈയിലാണ് നടി താമസിക്കുന്നത്. അനന്തനാരായണി എന്നാണ് മകളുടെ പേര്.