നിരവധി വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന നടനാണ് സൈജു കുറുപ്പ്.തൻറെ സ്വദസിദ്ധമായ അഭിനയ ശൈലിയിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിൻറെ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സൈജു ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രത്തിൻറെ പോസ്റ്ററും അതിനു താഴെ വന്ന കമൻറ് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.ദുൽഖർ സൽമാന്റെ ‘കിങ്ങ് ഓഫ് കൊത്ത’എന്നാൽ ഏറ്റവും പുതിയ ചിത്രത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ ആണ് സൈജു പങ്കുവെച്ചത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഈ വർഷം ഓണം റിലീസായാണ് തിയേറ്ററുകളിൽ എത്തുക.മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൻറെ തിരക്കഥ അഭിലാഷ് എൻ ചന്ദ്രനാണ്.ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയും ദുൽഖർ ആരാധകരും പോസ്റ്റർ ഏറ്റെടുക്കുകയാണ് ഉണ്ടായത്.നടൻ സൈജു കുറുപ്പിനെ പോലെ തന്നെ നിരവധി താരങ്ങളും പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
സൈജു പങ്കുവച്ച പോസ്റ്റിന് താഴെ ഒരു വ്യക്തി കമൻറ് ഇടുകയും അതിന് സൈജു മറുപടി പറയുകയും ചെയ്തിരുന്നു.’സൈജു നിങ്ങളുടെ സിനിമ ഒന്നും ഒരു വാക്ക് കൊണ്ട് പോലും പ്രൊമോട്ട് ചെയ്യാത്ത ഇവരെയൊക്കെ എന്തിനാണ് ഇങ്ങനെ പിന്തുണയ്ക്കുന്നത്’.ഇത്തരത്തിൽ ആയിരുന്നു ആ വ്യക്തിയുടെ കമൻറ്.’സഹോദരാ,നിങ്ങൾക്ക് തെറ്റി. എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വളരെ അടുത്ത സുഹൃത്താണ് ഡിക്യൂ. ഉപചാരപൂർവ്വം ഗുണ്ടജയൻ എന്ന എന്റെ ചിത്രം നിർമ്മിച്ചത് അദ്ദേഹമായിരുന്നു.
ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യാതിരിക്കൂ, ആളുകളെ മനസ്സറിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് ഡി ക്യൂ’.ഇത്തരത്തിൽ ആയിരുന്നു സൈജു ഈ കമന്റിന് മറുപടി നൽകിയത്.ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രമാണ് ഷൈജു കുറിപ്പിന്റെ അവസാനം റിലീസിന് എത്തിയ ചിത്രം.വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്ത് ഏതാണ്ട് 45 ദിവസത്തിനുള്ളിൽ തന്നെ നൂറുകോടി ക്ലബ്ബിൽ ഇടം നേടി വൻ വിജയമായിരുന്നു.കുഞ്ഞ് കല്യാണിയുടെ അയ്യപ്പനെ കാണാനുള്ള ആഗ്രഹം,തുടർന്ന് അവൾ ശബരിമലയിൽ എത്തുന്നത് എന്നീ പശ്ചാത്തലത്തിലാണ് മാളികപ്പുറം കഥ പറയുന്നത്.