ബിഗ് ബോസ് മലയാളം പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണ് അനിയൻ മിഥുന്റെ പ്രണയകഥ. പോയവാരും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവം. ടാസ്കിന്റെ ഭാഗമായി മിഥുൻ പറഞ്ഞ പ്രണയകഥയാണ് സോഷ്യൽ മീഡിയയുടെ ചോദ്യം ചെയ്യലുകൾക്ക് ഇരയായത്. പിന്നാലെ മോഹൻലാൽ തന്നെ ഈ കഥയിൽ പറയുന്ന പലതും കള്ളമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയതോടെ മിഥുൻ ആകെ വെട്ടിലായിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ അനിയൻ മിഥുന്റെ കഥയെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിമിഷ. ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ താരമായിരുന്നു നിമിഷ.
അനിയൻ മിഥുനെ തനിക്ക് പരിചയമുണ്ടെന്ന് നേരത്തെ തന്നെ നിമിഷ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് നിമിഷ മിഥുനെ കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ചർച്ചയായി മാറുകയാണ്. അനിയൻ മിഥുന്റെ സനയെ അറിയുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് നിമിഷ നൽകിയ മറുപടി ഇതേ കഥ അവൻ എന്നോട് 2021ൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ചലഞ്ചർ ആയി പോകാൻ താല്പര്യമുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടത്. എന്നാൽ തനിക്ക് താൽപര്യമില്ല എന്നാണ് നിമിഷ പറഞ്ഞത്. നേരത്തെ നിമിഷയുടെ അടുത്ത സുഹൃത്തും പോയ സീസണിലെ മത്സരാർത്ഥിയുമായ റിയാസ് സലിം ചലഞ്ചർ ആയി വന്നു ഓളം തീർത്താണ് മടങ്ങിയത്.
വീണ്ടും നിമിഷ അനിയൻ മിഥുന്റെ കഥയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഒരുപാട് തവണ ഈ കഥ പറഞ്ഞു പറഞ്ഞു ഇപ്പോൾ അത് സത്യമാണെന്ന് അവൻ തന്നെ വിശ്വസിച്ചിരിക്കുകയാണ്. അത് വളരെ സങ്കടകരമാണ്. തലച്ചോർ ഉണ്ടെങ്കിൽ മനസ്സിലാകും അവൻ തള്ളുകയാണെന്നാണ് നിമിഷ പറയുന്നത്. ചിലപ്പോൾ കഥയുടെ ഭാഗങ്ങൾ ശരിയായിരിക്കും പക്ഷേ മൊത്തമായും സത്യമല്ല. പരസ്യമായി ടെലിവിഷനിൽ പിടിക്കപ്പെട്ടു എന്നത് സങ്കടകരമാണ്. എനിക്ക് അവനോട് സഹതാപം തോന്നുന്നു. അവൻറെ വ്യക്തിത്വം മോശമായി. പ്രൊഫഷണൽ റെപ്യുട്ടേഷൻ ചോദ്യം ചെയ്യപ്പെടുന്നു. എനിക്കറിയില്ല പുറത്തുവന്നാൽ അവൻ എങ്ങനെ ലോകത്തെ അഭിമുഖീകരിക്കുക എന്നും നിമിഷ പറയുന്നു. തനിക്ക് സന എന്ന പേരിൽ പട്ടാളക്കാരിയായ പഞ്ചാബി യുവതിയുമായി പ്രണയം ഉണ്ടായിരുന്നു എന്നാണ് അനിയൻ മിഥുൻ പറഞ്ഞത്.
താൻ അവളെ കാണാനായി ആർമി ക്യാമ്പിൽ പോയെന്നും അവൾക്കൊപ്പം രാജ്യം മൊത്തം കറങ്ങി എന്നും മിഥുൻ പറഞ്ഞു. പ്രണയം പറയുന്നതിന് മുൻപ് അവൾ ബാറ്റിൽ ഫീൽഡിൽ നെറ്റിയിൽ വെടികൊണ്ടു മരിച്ചു എന്നാണ് മിഥുൻ പറയുന്നത്. അവസാനമായി താൻ കാണുമ്പോൾ സന തൻറെ മുറിയിൽ ബാറ്റിൽ ഫീൽഡിലേക്ക് പോകാനുള്ള ആയുധങ്ങളുമായി തയ്യാറെടുക്കുകയായിരുന്നു എന്നും മിഥുൻ പറഞ്ഞിരുന്നു. എന്നാൽ മിഥുൻ പറയുന്നതുപോലെ ഒരു പെൺകുട്ടി ഇല്ല. മിഥുൻ പറയുന്നത് പോലെ പാര കമാൻഡോയിൽ സ്ത്രീകളെ ഇല്ല. യുദ്ധക്കളത്തിൽ ഇതുവരെ ഒരു യുവതി പോലും കൊല്ലപ്പെട്ടിട്ടില്ല എന്നും മോഹൻലാൽ തൊട്ടടുത്ത എപ്പിസോഡിൽ പറഞ്ഞു.
മോഹൻലാലിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടിയ മിഥുൻ കുഴഞ്ഞുവീഴുകയും ചെയ്തു. അതീവ നാടകീയ രംഗങ്ങൾ ആണ് ബിഗ് ബോസ് വീട് പോയ ഭാരങ്ങളിൽ സാക്ഷ്യം വഹിച്ചത്. ഇതിനിടെ മിഥുനെതിരെ മേജർ രവി അടക്കമുള്ള സൈനികരും രംഗത്തെത്തി. മിഥുന് മാനസിക പ്രശ്നമാണെന്നും, യാതൊരു തരത്തിലും നടക്കാൻ സാധ്യതയില്ലാത്ത കഥ സ്വയം മെനഞ്ഞെടുത്ത് അത് വിശ്വസിച്ച് നടക്കുകയാണെന്ന് ആണ് മേജർ പറഞ്ഞരവിത്. തന്റെ കഥയെ ചുറ്റിപ്പറ്റി വലിയ വിവാദം തന്നെ അരങ്ങേറുന്നതായി മനസ്സിലായി മിഥുൻ പിന്നീട് മാപ്പ് പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല.