ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ തമിഴ് സൂപ്പർതാരം ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇതുവരെ പേരിട്ടില്ലാത്ത ദളപതി 67.ഇന്ത്യൻ സിനിമയിലെ തന്നെ കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ കമൽഹാസനെ നായകനാക്കി ഒരുങ്ങിയ വിക്രം സമ്മാനിച്ചതിനുശേഷം ആണ് ലോകേഷ് വിജയ്ക്കൊപ്പം അടുത്ത ചിത്രത്തിൻറെ തിരക്കിലേക്ക് കടക്കുന്നത്.ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻറെതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ഇപ്പോഴിതാ ചിത്രത്തിൻറെ വലിയൊരു അപ്ഡേറ്റ് ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.ബോളിവുഡ് താരം സഞ്ജയ് ദളപതി 67 നിലൂടെ തൻറെ തമിഴ് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്.സഞ്ജയ് ദത്ത് ചിത്രത്തിൽ ഉള്ള കാര്യം നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്ത് വില്ലൻ ആയിട്ടാണോ എത്തുക എന്നത് സ്ഥിരീകരിച്ചിട്ടില്ല.ഈ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ദളപതി പ്രഖ്യാപിച്ചത്.
മാസ്റ്റർ എന്ന ചിത്രത്തിൻറെ മികച്ച വിജയത്തിനു ശേഷമാണ് ലോകേഷ് വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.അനിരുദ്ധ് രവിചന്ദ്രർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ജനുവരി രണ്ടിന് ആരംഭിച്ചിരുന്നു.മനോജ് പരമഹംസ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ഫിലോമിൻ രാജ് ആണ്.സംഘട്ടന സംവിധാനം അന്‍പറിവ്,കലാസംവിധാനം എന്‍ സതീഷ് കുമാര്‍,നൃത്തസംവിധാനം ദിനേശ് എന്നിവരാണ് ചിത്രത്തിൻറെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്.
വർഷങ്ങളായി ഇന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് സഞ്ജയ് ദത്ത്. നിരവധി ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന താരം കഴിഞ്ഞ വർഷമാണ് തൻറെ കന്നഡ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് വില്ലനായി സഞ്ജയ് ദത്ത് എത്തിയത്.ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.തൻറെ തമിഴ് അരങ്ങേറ്റത്തിലും ഈ വിജയ തുടർച്ച സഞ്ജയ് ദത്തിന് തുടരാൻ ആകും എന്നാണ് പ്രതീക്ഷ.