രാജാറാണി,തെരി,മെർസൽ,ബിഗിൽ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ആറ്റ്ലീ. 2019 ൽ റിലീസ് ചെയ്ത വിജയ് ചിത്രം ബിഗിൽ ആണ് ആറ്റ്ലിയുടെ തമിഴിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.അടുത്തതായി ബോളിവുഡിൽ ഷാരൂഖ്ഖാനെ നായകനാക്കി ജവാൻ എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിൻറെ പണിപ്പുരയിൽ ആണ് ആറ്റ്ലീ. ഇപ്പോഴിതാ തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ് ദമ്പതികൾ.
നേരത്തെ ഇരുവരും തങ്ങൾ കുട്ടിയെ കാത്തിരിക്കുന്നു എന്ന വാർത്തയും ആരാധകരുമായി പങ്കുവെച്ചിരുന്നു.’എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത ഇതുപോലെ ഒരു ഫീലിംഗ് വേറെയില്ല. ഞങ്ങളുടെ മകന് എത്തി.രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു’.ഇത്തരത്തിൽ ആയിരുന്നു ആറ്റ്ലീ തൻറെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.ഇരുവരും ഒരു ബെഡിൽ കടന്നുകൊണ്ട് കുഞ്ഞ് ഷൂ ഉയർത്തിപ്പിടിച്ച് ഇതൊരു ആൺകുട്ടിയാണ് എന്ന് എഴുതിയ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിനു താഴെ നിരവധി ആരാധകരും സെലിബ്രിറ്റികളും ആണ് ആശംസകളുമായി രംഗത്ത് വന്നത്. കല്യാണി പ്രിയദർശൻ,സാമന്ത,കാജൽ അഗർവാൾ,റെബ ജോൺ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ആശംസകളുമായി എത്തിയത്. ചിത്രങ്ങൾ പങ്കുവെച്ചുള്ള പോസ്റ്റിന് പിന്നാലെ ആറ്റ്ലീ ഒരു ഇൻസ്റ്റഗ്രാം വീഡിയോസ് സ്റ്റോറിയും ഇട്ടിരുന്നു.’കുഞ്ഞേ,ഞങ്ങൾ നിന്നെ ആദ്യം മുതൽ സ്നേഹിച്ചിരുന്നു, നീ ഞങ്ങളുടെ ശ്വാസമായിരുന്നു, ഞങ്ങളുടെ ഹൃദയങ്ങളെ ആശ്ലേഷിച്ചു.ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിരിക്കുന്നു,നീ ഞങ്ങളുടെ ഭാഗമാണ്,സുന്ദരനായ കുഞ്ഞേ, സ്വാഗതം’ഇത്തരത്തിലായിരുന്നു ഈ അനിമേഷൻ സ്റ്റോറിയിലെ വാക്കുകൾ.
ഏറെ നാളത്തെ പ്രണയത്തിനുശേഷം 2014 ലാണ് ഇരുവരും വിവാഹിതരായത്.ഷാരൂഖ് ഖാന് ഒപ്പമുള്ള ബോളിവുഡ് അരങ്ങേറ്റവും അച്ഛനായ ഇരട്ടി മധുരം ആണ് ഇപ്പോൾ ആറ്റ്ലീക്ക് സമ്മാനിച്ചത്.ജവാന്റെ റിലീസിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.ആറ്റ്ലീക്ക് ഒപ്പം നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.അടുത്തവർഷം ജൂൺ രണ്ടിന് ഹിന്ദിക്ക് പുറമെ തമിഴ്,തെലുങ്ക്,മലയാളം,കന്നഡ ഭാഷകളില്‍ ഒരു പാൻ ഇന്ത്യൻ റിലീസായി ജവാൻ എത്തും എന്നാണ് വിവരം.ആക്ഷൻ എന്റർടൈനർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ എറെ ശ്രദ്ധ നേടിയിരുന്നു.