ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. പരമ്പരയിലെ നായിക നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് വിപിൻ ജോസും അൻഷിദ അഞ്ചിയും ആണ്. പരമ്പരക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. തമിഴിൽ അൻഷിത ചെല്ലമ്മ എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഈ പരമ്പരയിലെ നായകനായ അർണവും അൻഷിതയും തമ്മിൽ പ്രണയത്തിലാണ് എന്ന ആരോപണവുമായി അർണവിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.
അൻഷിദ കാരണം തന്റെയും ഭർത്താവിന്റെയും ദാമ്പത്യജീവിതം തകർന്നു എന്ന് കാണിച്ച് വാർത്താസമ്മേളനം വിളിക്കുകയായിരുന്നു ഭാര്യ ദിവ്യ. അൻഷിതയ്ക്കായി അർണവ് തന്നെ ഒഴിവാക്കി എന്നും ദിവ്യ ആരോപിച്ചിരുന്നു. ഇപ്പോഴിതാ അർനവിനൊപ്പം കിണറ്റിൽ ചാടുന്ന അൻഷിതയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്. സീരിയൽ ഷൂട്ടിങ്ങിനു വേണ്ടിയാണ് അൻഷിത അർനവിനൊപ്പം കിണറ്റിൽ ചാടിയത്.
കിണറ്റിൽ ചാടുന്ന രംഗം തങ്ങൾ എത്രത്തോളം റിസ്ക് എടുത്താണ് ചെയ്തത് എന്നത് വിവരിച്ചു കൊണ്ടുള്ള കുറിപ്പ് അർണവ് തൻറെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അൻഷിതയ്ക്ക് നീന്തൽ അറിയില്ല. എന്നെ വിശ്വാസിച്ചാണ് അൻഷിത വെള്ളത്തിലേക്ക് ചാടിയത്. ശരിക്കും അവിശ്വസനീയമായിരുന്നു അത്. അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്. ഇതുപോലൊരു സാഹസത്തിന് ആരും മുതിരരുത്. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത് എന്നാണ് അർണവ് പറഞ്ഞിരിക്കുന്നത്.
അധികം വൈകാതെ ഫുൾ മേക്കിങ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നും കുറിച്ചിരുന്നു. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഡെഡിക്കേഷന്റെ കാര്യത്തിൽ നിങ്ങളെ അഭിനന്ദിച്ചേ മതിയാകൂ. ശരിക്കും സല്യൂട്ട് അർഹിക്കുന്നു നിങ്ങൾ. മികച്ച പ്രകടനങ്ങൾ ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ചെല്ലമ്മയിലെ അഭിനയം മികച്ചതാണ്. ഈ രംഗത്തിന്റെ മുഴുനീള വീഡിയോയ്ക്കായി കാത്തിരിക്കുന്നു എന്നൊക്കെയാണ് ആരാധകർ കമൻറുകൾ കുറിച്ചിരിക്കുന്നത്.
ആക്ഷൻ പറയുമ്പോൾ വെള്ളത്തിലേക്ക് എടുത്തുചാടുന്ന അൻഷിതയെയും അർണവിനെയും ആണ് വീഡിയോയിൽ കാണുന്നത്. അൻഷിതയും അർണവിന്റെ ഭാര്യ ദിവ്യയും ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ വൈറലായിരുന്നു. താനും അർണവും പ്രണയത്തിലാണെന്ന തരത്തിലാണ് അൻഷിത ദിവ്യയോട് സംസാരിക്കുന്നത്. അർണവിനോട് സംസാരിക്കാൻ ശ്രമിക്കുന്ന അൻഷിതയെ ദിവ്യ തടയുന്നതും ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു. ദിവ്യ ഇപ്പോൾ ഗർഭിണിയാണ്.
അർണവിന് വേണ്ടി താൻ മതം വരെ മാറിയെന്നും എന്നാൽ ഇപ്പോൾ തന്നെ തിരിഞ്ഞുനോക്കുന്നില്ല എന്നും ദിവ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും, അർണവിനൊപ്പം താൻ എപ്പോഴും നിൽക്കുമെന്നും അൻഷിത പല സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി വ്യക്തമാക്കിയിരുന്നു. എല്ലാ പെൺകുട്ടികൾക്കും അവരുടെ ജീവിതത്തിൽ ഉത്തമനായ പുരുഷ സുഹൃത്ത് ഉണ്ടാവും. ഭയമില്ലാതെ അവരോട് ഇടപഴകുവാൻ അവർക്ക് സാധിക്കും. പ്രിയപ്പെട്ടവനെ ഞാൻ എന്നും നിനക്കൊപ്പം ഉണ്ടാവും എന്നാണ് അൻഷിത ഒരിക്കൽ അർനവിനെ കുറിച്ച് എഴുതിയത്.