ഗുണശേഖരന്റെ സംവിധാനത്തിൽ ദേവ് മോഹൻ സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിൻറെ പ്രഖ്യാപന സമയം മുതൽ വേറെ ആകാംക്ഷയോടെയാണ് ചിത്രത്തെ ആരാധകർ നോക്കിക്കാണുന്നത്.കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി തെലുങ്കിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.ഫെബ്രുവരി 17 ന് ആകും ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
റിലീസ് വിവരം പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. അനുരാഗത്തിൽ നിൽക്കുന്ന ദുഷ്യന്തനെയും ശകുന്തളയെയും ആണ് പോസ്റ്ററിൽ കാണാനാവുക.മലയാളം,കന്നഡ,ഹിന്ദി,തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ത്രീഡിയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.മോഹന്‍ ബാബു, പ്രകാശ് രാജ്,ഗൗതമി,അഥിതി ബാലന്,അനന്യ നാഗെല്ല,മധുബാല,കബീര്‍ ബേഡി,അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ദേവ് മോഹൻ. താരത്തിന്റെ ആദ്യ അന്യഭാഷ അരങ്ങേറ്റമാണ് ശാകുന്തളം.മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ചിത്രത്തിൻറെ കോസ്റ്റും ഡിസൈനർ. ശകുന്തളയുടെ വീക്ഷണ കോണിലാണ് ചിത്രം പ്രേക്ഷകരോട് കഥ പറയുന്നത്.ഗുണ ടീം വർക്ക്സിന്റെ ബാൻഡിൽ നീലിമ ഗുണ ആണ് ചിത്രം നിർമ്മിക്കുന്നത്.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഹരി ഹരീഷ് സംവിധാനം ചെയ്ത യശോദയാണ് സാമന്തയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രം സമ്മിശ്ര അഭിപ്രായമാണ് നേടിയത്.വാടക ഗർഭധാരണവും അതിനു പുറകിൽ നടക്കുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ആണ് ചിത്രം പറയുന്നത്.ഉണ്ണി മുകുന്ദൻ ആയിരുന്നു ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രമായി എത്തിയത്.ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് ചിത്രം നിർമ്മിച്ചത്.അതേസമയം ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന നായകനായെത്തുന്ന ചിത്രത്തിലും സാമന്ത അഭിനയിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.