തമിഴകത്തിൽ ഒരുപാട് ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്ത് ശാലിനി ദമ്പതികളെ സ്നേഹിക്കുന്നത് മലയാളികളും തമിഴരും ചേർന്ന് തന്നെയാണ്. ഈ ദമ്പതികളോടുള്ള സ്നേഹം മലയാളികൾക്ക് കൂടാനുള്ള കാരണം ബേബി ശാലിനി തന്നെയാണ്. തല അജിത്തിന്റെ ചിത്രം ‘തുനിവി’നുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ എല്ലാ ആരാധകരും. ഈ മാസം തന്നെയാണ് ഈ സിനിമയുടെ റിലീസ്. അജിത്തും ആയുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും ആരാധകരുടെ സ്നേഹത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് ശാലിനിയുടെ ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ മനസ്സിലാകുന്നുണ്ട്.
ശാലിനിക്കും അജിത്തിനും സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ ഇല്ല. പകരം ശാലിനിയുടെ സഹോദരിയാണ് ഇവരുടെ ചിത്രങ്ങളൊക്കെ പുറത്തുവിടുന്നത്. ഈ ഇടയ്ക്ക് പുറത്ത് വിട്ടിരിക്കുന്ന ചിത്രങ്ങളൊക്കെ തന്നെയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു. അതുപോലെ കഴിഞ്ഞദിവസം ന്യൂ ഇയർ ആഘോഷിക്കുന്ന ചിത്രം കൂടി പങ്കുവച്ച് എത്തിയിരിക്കുകയാണ് ശ്യാമിലി. ശ്യാമിലി ചേച്ചിയുടെയും ചേട്ടന്റെയും ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ ആരാധകരെല്ലാവരും ഇത് ഏറ്റെടുത്തു. കറുത്ത വസ്ത്രത്തിൽ ഇരുവരും പാർട്ടി മോഡിൽ ആണെന്നാണ് ആരാധകർ തന്നെ പറയുന്നത്. ശാലിനിയുടെ സഹോദരി ശ്യാമിലിയും അഭിനയരംഗത്തേക്ക് എത്തിയതോടെ ശ്യാമിലിയുടെ സോഷ്യൽ മീഡിയയും ആരാധകർ അന്വേഷിക്കാൻ തുടങ്ങി.
ശാലിനി സോഷ്യൽ മീഡിയയിൽ ആക്ടീവ് പോലും അല്ലാത്ത താരം ആയതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രം ശാലിനിയുടെ ചിത്രങ്ങൾ ശ്യാമിലി പോസ്റ്റ് ചെയ്താണ് പ്രത്യക്ഷപ്പെടാറുള്ളത്. പുതുവർഷം പ്രമാണിച്ച് അജിത്ത് ശാലിനി ദമ്പതിമാർ പുതിയ ഒരു പാർട്ടിയിൽ പങ്കെടുത്ത ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. വല്ലാത്ത പുതിയൊരു ഗെറ്റപ്പ് ചെയ്ഞ്ചിലാണ് ശാലിനിയെ പ്രേക്ഷകർ കാണുന്നത്. വളരെയധികം ഗ്ലാമറാസ് ആയ മേക്കോവർ ലുക്കിലാണ് ശാലിനി തേക്കുന്നത്. ആരാധകരെയും ഇത് വല്ലാത്ത ഞെട്ടിച്ചിരിക്കുന്നു. പ്രിയ താരം അജിത്ത് ആവട്ടെ സിമ്പിൾ ആയി കറുത്ത ഷട്ടിൽ പ്രത്യക്ഷപ്പെട്ടു. ഇതും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.
ഒരു സമയത്ത് കുഞ്ചാക്കോ ബോബൻ ശാലിനി കൂട്ടുകെട്ട് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ളതായിരുന്നു. പല അഭിമുഖങ്ങളിലും കുഞ്ചാക്കോ ബോബൻ നേരിടേണ്ടിവരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് ശാലിനെ കുറിച്ചുള്ളത് ആണ്. അടുത്തിടെ ഒരു പരിപാടിയിൽ വച്ച് സമാനമായിട്ടുള്ള ചോദ്യം ഉയർന്നുവന്നിരുന്നു. സ്ക്രീനിൽ ഇത്രയും ഹിറ്റായി നിന്ന നിങ്ങൾ എന്താണ് യഥാർത്ഥ ജീവിതത്തിൽ വിവാഹം കഴിക്കാത്തത് എന്നായിരുന്നു ചോദ്യം. ഇപ്പോഴും ശാലിനിയുമായി പഴയ സൗഹൃദം ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിനെല്ലാം വ്യക്തമായിട്ടുള്ള ഉത്തരമാണ് ചാക്കോച്ചൻ നൽകിയത്. ഞാനും ശാലിനിയും സ്കോർപിയോ ആണ് അതിൻറെതായ പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
അങ്ങനെ ഒരു പ്രത്യേകത എനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിൻറെ കാര്യത്തിലും അങ്ങനെ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അല്ല പ്രണയിച്ചത്. ഞങ്ങൾക്ക് വേറെ വേറെ പ്രണയങ്ങൾ ആയിരുന്നു ശരിക്കും ഉണ്ടായിരുന്നത്. ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം അതിർവരമ്പുകൾ ഒന്നുമില്ലാത്തതാണ്. അജിത്തുമായി ശാലിനി പ്രണയത്തിൽ ആയിരിക്കുന്ന സമയത്ത് ഞാൻ അവരെ സഹായിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോയെങ്കിലും ആ സൗഹൃദം ഇപ്പോഴും വലിയ മാറ്റങ്ങൾ സംഭവിക്കാതെ ഒരു മെസ്സേജിനുള്ളിൽ തന്നെയുണ്ട്. ഇടക്കിടക്ക് മെസ്സേജ് അയക്കാൻ മടിയില്ലാത്ത ഒരു താരം തന്നെയാണെന്നും അതിനുള്ള ഫ്രീഡവും എനിക്ക് ഉണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു.