എഞ്ചിനീയറിങ് ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു കയ്യിൽ ഒരു ക്യാമറ എടുത്തതാണ് ഷമീമ. ഇന്ന് യുഎഇയിലെ അറബികളുടെയും യൂറോപ്യൻസിൻ്റെയുമെല്ലാം പ്രിയപ്പെട്ട ഫോട്ടോഗ്രാഫറാണ്. ഭക്ഷണം പാകം ചെയ്യാൻ അത്ര തല്പരകക്ഷി അല്ല എങ്കിലും മുന്നിലുള്ള ഭക്ഷണത്തിൻറെ ചിത്രങ്ങൾ എടുക്കാൻ വളരെയധികം ഇഷ്ടമുള്ള ഷമീമ അതുകൊണ്ടുതന്നെ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. മുന്നിൽ ഭക്ഷണം ഉണ്ടെങ്കിൽ ഷമീമ കയ്യിൽ ക്യാമറ എടുക്കും. അങ്ങനെ ഭക്ഷണങ്ങളുടെ മാത്രം ഫോട്ടോ എടുത്ത് ഏവരുടെയും മനം കവരുകയാണ് ഈ കാസർഗോഡുകാരി.
എൻജിനീയറിങ് പഠനം കഴിഞ്ഞ് കോളേജിൽ ലക്ചർ ആയി ജോലി ചെയ്തപ്പോഴും പിന്നീട് ദുബായിലെ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തപ്പോഴും ഒന്നും ലഭിക്കാത്ത സന്തോഷമാണ് ഷമീമയ്ക്ക് ഫുഡ് ഫോട്ടോഗ്രാഫിയിലൂടെ ലഭിക്കുന്നത്. പാഷൻ പ്രൊഫഷൻ ആക്കി മാറ്റിയതിന്റെ ആത്മസംതൃപ്തിയിലാണ് ഷമീമ ഇപ്പോൾ. ലോക്ഡൗണിൽ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മൊബൈലിൽ ഫോട്ടോയെടുത്ത് ആയിരുന്നു തുടക്കം. വീട്ടിൽ ഉണ്ടാക്കുന്ന സാധാ ഭക്ഷണങ്ങളുടെ ഫോട്ടോയെടുത്ത് ആയിരുന്നു ഷമീമയുടെ തുടക്കം.
ആ ഫോട്ടോകൾ എല്ലാം തന്നെ തൻറെ ഇൻസ്റ്റഗ്രാമിലെ പ്രൈവറ്റ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒക്കെ ഓരോ ആഹാരങ്ങളുടെ ചിത്രങ്ങൾ ഒക്കെ കാണുമ്പോൾ അത് കണ്ട് പ്രചോദനം ഉൾക്കൊണ്ട് അങ്ങനെയുള്ള ഫുഡും ഉണ്ടാക്കാൻ തുടങ്ങി. 180 ഫോളോവേഴ്സില് നിന്നും ഒരു ലക്ഷത്തിൽ പരം ഫോളോവേഴ്സ് ആയി എത്തി നിൽക്കുകയാണ് ഷമീമയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ. ഫുഡ് ഫോട്ടോഗ്രാഫി ശരിക്കും അറബികളും യൂറോപ്യൻസും എല്ലാം ഷമീമയെ തേടിയെത്തി.
ഇന്ന് യുഎഇയിലെ പല പ്രമുഖ റസ്റ്റോറന്റുകളിലും കഫെകളിലും ഭക്ഷണങ്ങളുടെ ചിത്രം എടുക്കുന്നത് ഈ വീട്ടമ്മയാണ്. ഉള്ളിലുള്ള കഴിവുകളെ കെട്ടിയിട്ട് മറ്റു ജോലികൾ നിരാശയോടെ ചെയ്യുന്നവരോട് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് ഷമീമയ്ക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. “നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ആ കഴിവ് പുറത്ത് കാണിച്ചാൽ ഒരിക്കൽ ലോകം നിങ്ങളെ അംഗീകരിക്കും”. അങ്ങനെ തനിക്ക് എപ്പോഴും പുതുമ നിറഞ്ഞ സംതൃപ്തി നൽകുന്ന ജോലിയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് അവർ.