മലയാളികൾക്ക് ബിഗ് ബോസിലൂടെ സുപരിചിതരായി മാറിയ ഒരുപാട് താരങ്ങൾ ഉണ്ട്. ആ താരങ്ങളൊക്കെ തന്നെയും മുൻപ് സീരിയലിലൂടെയും സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെ ഒക്കെ തന്നെയും പ്രശസ്തരായവർ ആയിരിക്കും. അതിനാൽ തന്നെ അവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ തന്നെ അത് ആരാധകർ ഏറ്റെടുക്കുന്നു. ബിഗ് ബോസ് വലിയ ജനപ്രീതിയുള്ള ഒരു ഷോ തന്നെയാണ് പല ഭാഷകളിലായി തുടങ്ങുന്ന ബിഗ് ബോസ് ഇപ്പോൾ മലയാളത്തിൽ അഞ്ചാം സീസണിലേക്ക് ആണ് എത്തി നിൽക്കുന്നത്. ഇതുപോലെ ഒരു ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രശസ്തനായി മാറിയ ഒരു താരം തന്നെയാണ് ഷിയാസ് കരീം.
ബിഗ് ബോസിലൂടെ മലയാളികൾക്ക് ലഭിച്ച ഷിയാസ് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഒക്കെ സജീവമായ ഷിയാസ് പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നു. കഴിഞ്ഞദിവസം അദ്ദേഹത്തിൻറെ ജീവിതത്തിൽ വലിയൊരു സന്തോഷം ദിവസമാണ് നടന്നിരിക്കുന്നത്. അദ്ദേഹം ഒരു വീട് വെച്ചിരിക്കുകയാണ്. പാലുകാച്ചൽ ദിനത്തിലെ വിശേഷങ്ങൾ ആണ് വൈറൽ ആയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ് ഷിയാസ് കരീമിന്റെ സ്വപ്നസാക്ഷാത്കാരം. കഴിഞ്ഞ ദിവസമായിരുന്നു പുതിയ വീടിൻറെ പാലുകാച്ചൽ. പെരുമ്പാവൂർ ആണ് ഇപ്പോൾ താരം വീട് വെച്ചിരിക്കുന്നത്.
താരത്തിന്റെ വീട് കാണാൻ നിരവധി താരങ്ങളും ആരാധകരും എത്തിയിരുന്നു. പാലുകാച്ചൽ ദിവസം വൈകിട്ട് ജനസാഗരം ആയിരുന്നു ഷിയാസ് കരീമിന്റെ വീട്ടിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയില് വൈറൽ ആകാറുള്ള ഷിയാസിന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എപ്പോഴും ഷിയാസ് പറയുന്ന കാര്യങ്ങളും ആരാധകർ ശ്രദ്ധിക്കുന്നു. ഷിയാസ് വളരെ സത്യസന്ധമായ കാര്യങ്ങൾ പറയുന്ന ഒരാളാണ് എന്ന് എപ്പോഴും എല്ലാവരും എടുത്തു പറയാറുണ്ട്. അത്തരത്തിൽ മലയാളികൾ ഏറ്റെടുത്തൊരാൾ തന്നെയാണ് ഇപ്പോൾ ആശംസകൾ അറിയിച്ചു നിരവധിപേരെത്തുന്നുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഷിയാസ് കരീം. വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ ഷിയാസ് ഷോയിൽ മൂന്നാം സ്ഥാനം നേടിയ വ്യക്തിയാണ്. മോഡലായ ഷിയാസ് മോഡലിങ് രംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് ബിഗ് ബോസിൽ എത്തുന്നത്. സ്റ്റാർ മാജിക് ഷോയിലും പങ്കെടുക്കുന്ന ഷിയാസ് അങ്ങനെയും പ്രേക്ഷകർക്ക് സുപരിചിതനായി മാറുകയായിരുന്നു. എപ്പോഴും മിനിസ്ക്രീനിൽ നിറസാന്നിധ്യമായി നിൽക്കാൻ ഷിയാസിന് സാധിക്കുന്നതുകൊണ്ടുതന്നെ ഷിയാസ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനായി മാറി.