തമിഴികത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് പൊങ്കൽ.ആഘോഷങ്ങൾക്ക് ഒപ്പം തന്നെ ഒരു പിടി ചിത്രങ്ങളുമാണ് പൊങ്കൽ പൊടിപൊടിക്കാൻ എല്ലാവർഷവും എത്താറുള്ളത്. എന്നാൽ ഈ വർഷത്തെ പൊങ്കൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു താരപ്പോരിനാണ് തമിഴകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.അടുത്തെങ്ങും ബോക്സ് ഓഫീസിൽ ഇത്തരമൊരു പോരാട്ടം തമിഴ് സിനിമ ലോകം കണ്ടുകാണില്ല. തമിഴ് സിനിമാലോകത്ത് നിരവധി ആരാധകരുള്ള അജിത്ത് വിജയ് ചിത്രങ്ങളാണ് പൊങ്കലിന് ഒരുമിച്ച് റിലീസ് ചെയ്യുന്നത്.
വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന ചിത്രമാണ് ‘വാരിസ്’.കുടുംബത്തിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി എന്റെർടൈനർ ആയിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഗിരീഷും ദിൽ രാജുവും ആണ് ചിത്രം നിർമ്മിക്കുന്നത്.എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’,’തീ ദളപതി’,’സോള് ഓഫ് വാരിസ്’,’ജിമിക്കി പൊണ്ണ്’,’വാ തലൈവാ’എന്നീ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.മഹർഷി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വംശി പെഡിപ്പിള്ളി.
എച്ച് വിനോദിന്റെ സംവിധാനത്തിൽ തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്ത് നായകനായ എത്തുന്ന ചിത്രമാണ്’തുനിവ്’.ചിത്രത്തിൽ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അജിത്ത് മഞ്ജു വാര്യർ എന്നിവർക്ക് പുറമേ വീര,സമുദ്രക്കനി,ജോണ് കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വേലിക്കുട്ടിയാണ്.ജിബ്രാൻ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
ഇരു ചിത്രങ്ങൾക്കും കേരളത്തിലും ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.ബുക്ക് മൈ ഷോ പോലുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ വാരിസിനേക്കാൾ പ്രേക്ഷകർക്ക് പ്രിയം തുനിവിനോടാണ്.എന്നാൽ ലഭിച്ചിരിക്കുന്ന ലൈക്കുകളുടെ കാര്യം ഒഴിച്ചു നിർത്തിയാൽ തുനിവിനേക്കാൾ സീറ്റുകൾ ബുക്കിംഗ് ലഭിച്ചിരിക്കുന്നത് വാരിസിനാണ്.ഇരു ചിത്രങ്ങൾക്കും ആരാധകർ പുലർച്ചെ ഫാൻ ഷോകളും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്.ഇരു ചിത്രങ്ങൾക്കും മികച്ച പ്രതീക്ഷയാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. നിരവധി നാളുകൾക്കു ശേഷം സംഭവിക്കുന്ന അജിത്ത് വിജയ് താരപ്പോരിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് സിനിമാലോകം.