നടനായും സംവിധായകനായും മലയാള സിനിമയുടെ മുഖമാണ് പൃഥ്വിരാജ് സുകുമാരൻ.അദ്ദേഹത്തിൻറെ ഓരോ ചലച്ചിത്ര പ്രവർത്തനങ്ങളും ഏറെ ആകാംക്ഷയോടെയാണ് മലയാളി ഉറ്റു നോക്കുന്നത്. അദ്ദേഹത്തിൻറെ കരിയറിൽ എന്നും പിന്തുണ നൽകി ഭാര്യ സുപ്രിയയും ഒപ്പമുണ്ട്.പൃഥ്വിരാജിന്റെ നിർമ്മാണ സംരംഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.മലയാള സിനിമയിലെ പവർഫുൾ കപ്പിൾസ് എന്നാണ് ഇരുവരും അറിയപ്പെടുന്നത്.
കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാൻ താല്പര്യപ്പെടുന്ന വ്യക്തിയാണ് പൃഥ്വിരാജ്.എന്നാൽ സിനിമയിലെ തിരക്കുകൾ മൂലം തനിക്ക് അതിനു സാധിക്കുന്നില്ല എന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇപ്പോൾ പൃഥ്വിരാജിനും മകൾ അല്ലിക്കും ഒപ്പമുള്ള യാത്രാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് സുപ്രിയ ചിത്രങ്ങൾ പങ്കുവെച്ചത്.ഒരു ഷോപ്പിൽ പാവകളെ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത്.
അടുത്ത സ്റ്റോറിയായി പൃഥ്വിരാജിനൊപ്പം ഉള്ള ചിത്രവും സുപ്രിയ ഷെയർ ചെയ്തിട്ടുണ്ട്.പൃഥ്വിരാജും കുടുംബവും ക്രിസ്മസ് പ്രമാണിച്ച് അവധി ആഘോഷത്തിൽ ആണെന്നാണ് കരുതുന്നത്.മകൾ അലങ്കൃതയുടെ ചിത്രങ്ങൾ ഒഴിച്ച് അവൾ തനിക്ക് എഴുതിയ കുറിപ്പുകളും സുപ്രിയ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. പാലക്കാട് വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.2014ലാണ് മകൾ അലംകൃത ജനിച്ചത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.ജി ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ’ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തി ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ആസിഫ് അലി,അപർണ ബാലമുരളി,അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകർക്കിടയിൽ നിന്ന് നേടിയത്.കെ ജി എഫ് 2,കാന്താര തുടങ്ങി നിരവധി മലയാള അന്യഭാഷ ഹിറ്റ് ചിത്രങ്ങളാണ് കമ്പനി ഈ വർഷം തിയേറ്ററുകളിൽ എത്തിച്ചത്.