നിരവധി വർഷങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്.മിമിക്രി ലോകത്ത് നിന്ന് എത്തി സ്റ്റേജ് ഷോകളിലൂടെയും ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയും തൻറെ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം ദേശീയ പുരസ്കാരം നേടിയ മികച്ച നടനായി തന്റെ അഭിനയ യാത്ര തുടരുകയാണ്.നർമ്മം തുമ്പുന്ന രീതിയിൽ സ്വദസിദ്ധമായി കാര്യങ്ങളെ അവതരിപ്പിക്കാനുള്ള സുരാജിന്റെ കഴിവ് ഏവർക്കും സുപരിചിതമാണ്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘എങ്കിലും ചന്ദ്രികേ’യുടെ പ്രമോഷൻ ചടങ്ങിനിടെ സുരാജ് പറഞ്ഞ ഒരു കഥയാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ സുരാജിനൊപ്പം നടൻ സൈജു കുറുപ്പും ഉണ്ട്.പണ്ട് ഒരു ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ നടന്ന കാവ്യാമാധവന്റെ പിറന്നാൾ ആഘോഷവും അതിന് താൻ നൽകിയ വ്യത്യസ്തമായ സമ്മാനത്തെ കുറിച്ചും ആണ് സുരാജ് പറഞ്ഞത്.’ഞങ്ങൾ വരാണസിയിൽ ഷൂട്ട് ചെയ്യുന്ന സമയം അന്ന് കാവ്യയുടെ പിറന്നാളായിരുന്നു.
ഹോട്ടലിൽ അന്ന് പിറന്നാളാഘോഷം നടക്കും, ഞാനാണെങ്കിൽ സമ്മാനമൊന്നും വാങ്ങിയിട്ടില്ല. ഒടുവിൽ സുരേഷ് കൃഷ്ണയുടെ ഡമ്പലെടുത്ത് വർണ്ണ കടലാസിൽ പൊതിഞ്ഞ് കൊടുത്തു.അത് കിട്ടിയപ്പോൾ കാവ്യയ്ക്ക് വളരെ സന്തോഷമായി’.കാരണം വളരെ വലിയൊരു സമ്മാനപ്പൊതിയായിരുന്നു അത്.എന്തിനാണ് സുരാജ് ചേട്ടാ ഈ സമ്മാനം ഒക്കെ എന്ന് കാവ്യ ചോദിച്ചതിനെക്കുറിച്ചും പൊട്ടിച്ചിരിച്ചുകൊണ്ട് സുരാജ് പറയുന്നു.പിന്നീട് കാവ്യയും അച്ഛനും കൂടി ആ സമ്മാനം ഹോട്ടലിൻറെ മുകളിലേക്ക് ചുമന്നു കൊണ്ടു പോയതിനെക്കുറിച്ചും സുരാജ് പറഞ്ഞു ചിരിക്കുന്നു.
പിറ്റേന്ന് സുരേഷ് കൃഷ്ണ തൻറെ ഡമ്പലിനെ കുറിച്ച് അന്വേഷിച്ചു എന്നും അത് കാവ്യ കൊണ്ടുപോയെന്നും താൻ പറഞ്ഞതായി സുരാജ് പറയുന്നു.നിരഞ്ജന അനൂപ്,ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്,സൈജു കുറുപ്പ് എന്നിവരാണ് എന്നാലും ചന്ദ്രികയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം ഫെബ്രുവരി മാസം പത്താം തീയതി ആണ് തിയേറ്ററുകളിൽ എത്തുക.ബാഷ് മൊഹമ്മദിന്റെ സംവിധാനത്തിൽ എത്തിയ എന്നാലും ന്റെളിയാ എന്ന ചിത്രമാണ് സുരാജിന്റെ അവസാനം റിലീസ് ചെയ്തത്.