മലയാളത്തിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുന്ന ഒരു മഹാനടനാണ് സുരേഷ് ഗോപി. മാസ് ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു. ക്യാരക്ടർ റോളുകൾ ആക്ഷൻ റോളുകൾ ആ കയ്യിലൊക്കെ തന്നെയും ഭദ്രമായിരുന്നു ഏറെക്കാലം. ഭരത് ചന്ദ്രൻ ഐപിഎസ് എന്ന് പറഞ്ഞാൽ ഇന്നും ആളുകൾ എല്ലാവരും അത് രോമാഞ്ചത്തോടെ ഓർക്കും. നല്ല ഒരു നടനുപുരി സാമൂഹ്യജീവികളെ സ്നേഹിക്കുന്ന നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് അദ്ദേഹം.
രാഷ്ട്രീയ കാര്യങ്ങളിലും സാമൂഹ്യ സേവനത്തിലും സുരേഷ് ഗോപി എന്ന പേര് ഉയർന്നു തന്നെ കേൾക്കുന്നു. സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും ആരാധകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഇവരുടെ നാലുമക്കളെ കുറിച്ചുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്. ഇപ്പോൾ സുരേഷ് ഗോപിയുടെ പെൺമക്കളിൽ ഭാഗ്യയെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽആകുന്നത്.
സുരേഷ് ഗോപി ഇളയ മകളായ ഭാര്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ഗ്രാജുവേഷൻ നേടിയിരിക്കുന്ന വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇത് നേടിയതിന്റെ ചിത്രങ്ങൾ മാധവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. നീ അങ്ങനെ അവസാനം എനിക്കൊപ്പം വളർന്നു കഴിഞ്ഞിരിക്കുന്നു എന്നാണ് ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. ഗ്രാജുവേഷൻ കോട്ടും ക്യാപ്പും അണിഞ്ഞ് ഞാൻ കയ്യിൽ ഫ്ലവർ ബോക്കെയും ആയി വളരെ സന്തോഷത്തോടെ നിൽക്കുന്ന തന്റെ പെങ്ങൾ കുട്ടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് മാധവ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറിയത്.
മാധവാണ് ഇക്കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ അത്രയുമധികം സജീവമായി നിൽക്കുന്ന വ്യക്തി. ആ വീട്ടിലെ വിശേഷങ്ങൾ ഭൂരിഭാഗം സമയവും ആരാധകരെ അറിയിക്കാറുള്ളത് മാധവ് തന്നെയാണ്. സോഷ്യൽ മീഡിയയിൽ എല്ലാവരും ഇപ്പോൾ ആശംസകൾ അറിയിച്ച് എത്തുകയാണ് ഭാഗ്യ സുരേഷ് ഗോപിക്ക്. ആരാധകരും ഈ ചിത്രങ്ങൾ ഏറ്റെടുക്കുക തന്നെയാണ്.