ലോകേഷ് കനകരാജ് കാർത്തി കൂട്ടുകെട്ടിൽ ഇറങ്ങി തമിഴിൽ വൻ വിജയം നേടിയ ചിത്രമാണ് ‘കൈതി’. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.അതേസമയം ചിത്രത്തിൻറെ ഹിന്ദി റീമേക്ക് വാർത്തകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.ബോളിവുഡ് സൂപ്പർ താരം അജയ്ദേവഗൺ ചിത്രം സംവിധാനം ചെയ്ത് നായക വേഷത്തിൽ എത്തുകയും ചെയ്യും എന്നാണ് വിവരം.അടുത്തവർഷം ആഗസ്റ്റ് മാസത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് അജയ്ദേവ്ഗൺ പ്രഖ്യാപിച്ചിട്ടുള്ളത്.’ഭോല’എന്നാണ് ചിത്രത്തിന് ഹിന്ദിയിൽ പേരിട്ടിട്ടുള്ളത്.
യു മേം ഓര് ഹം,ശിവായ്,റണ്‍വേ 34 എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ്ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല.ടി സീരിസ്, റിലയന്‍സ് എന്റര്ടെയ്ന്മെന്റ്,ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിൽ കാർത്തി അഭിനയിച്ച ദില്ലി എന്ന കഥാപാത്രമായാണ് അജയ്ദേവ്ഗൺ എത്തുക.ചിത്രത്തിൽ തബുവും അമല പോളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.
2019 റിലീസ് ചെയ്ത കൈതി കാർത്തിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു.പ്രേക്ഷകർക്കിടയിൽ മാത്രമല്ല ബോക്സ് ഓഫീസിലും മികച്ച വിജയമായിരുന്നു കൈതി നേടിയത്.2023 ഓഗസ്റ്റ് 23ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന അജയ്ദേവ്ഗൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.ചിത്രം ത്രീഡിയിൽ ആണ് ഒരുങ്ങുക എന്നും സൂചനയുണ്ട്.കൈതിയുടെ രണ്ടാം ഭാഗത്തിനായി നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്.അടുത്തിടെ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ കൈതി ചിത്രത്തെക്കുറിച്ചുള്ള റഫറൻസുകൾ ഉണ്ടായിരുന്നു.
അതേസമയം മലയാളം സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കാണ് അജയ് ദേവഗൺ അവസാനമായി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ചിത്രം.അഭിഷേക് പതക്ക് സംവിധാനം ചെയ്ത ചിത്രം വൻ വിജയമാണ് ബോക്സ് ഓഫീസുകളിൽ നേടിയത്.ചിത്രം റിലീസ് ചെയ്ത് ഇതിനോടകം ഏതാണ്ട് 200 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.ഭൂഷന് കുമാര്‍, കുമാര്‍ മംഗത് പതക്,അഭിഷേക് പതക്,കൃഷ്ണന് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.താബു,അക്ഷയ് ഖന്ന,ശ്രിയ ശരണ്‍,ഇഷിദ ദത്ത,മൃണാള്‍ ജാധവ്,രജത് കപൂര്‍, സൗരഭ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.