സിനിമ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസ്. അജു വർഗീസിനെ കുറിച്ചുള്ള രസകരമായ പല കഥകളും ധ്യാൻ അഭിമുഖത്തിൽ പങ്കുവയ്ക്കാറുണ്ട്. ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ശ്രദ്ധേയമായി വേഷവും അജുവിന് ലഭിച്ചു. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളിയും നയൻതാരയുമായിരുന്നു സിനിമയിലേ കേന്ദ്ര കഥാപാത്രങ്ങൾ. സിനിമയെക്കുറിച്ചും ധ്യാനുമായുള്ള സൗഹൃദത്തെ കുറിച്ചും സംസാരിക്കുകയാണ് അജു വർഗീസ്. തനിക്കും ധ്യാനിനും നിവിൻ പോളിക്കും ഉൾപ്പെടെ സിനിമ ചെയ്യുമ്പോൾ മടിയായിരുന്നു എന്ന് അജു വർഗീസ് തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തിൽ ആയിരുന്നു അജുവിന്റെ പ്രതികരണം.
സംവിധായകൻ മടിയൻ ആണ്, പ്രൊഡ്യൂസർ മടിയനാണ്, നായകൻ മടിയനാണ്. ആകെ മടിയില്ലാത്ത രണ്ടുപേർ വിശാൽ സുബ്രഹ്മണ്യവും നയൻതാരയും ആണ്. മൂന്നുവർഷം കഴിഞ്ഞപ്പോൾ സംവിധായകൻ തന്നെ പറഞ്ഞല്ലോ തല്ലിപ്പൊളി പടമാണെന്ന്. സംവിധായകനും പ്രൊഡ്യൂസറും അവനാണ്. പക്ഷേ ആ തിരിച്ചറിവിനെ ഞാൻ ബഹുമാനിക്കുന്നു. നല്ല സിനിമ ഭാവിയിൽ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് അജു വർഗീസ് പറയുന്നു. ഞങ്ങൾ രണ്ടുപേരുടെയും കോമൺ ആയ കാര്യം കാശിനോട് സ്വാധീനിക്കാൻ പറ്റില്ല എന്നതാണ്. ഭക്ഷണത്തിലൂടെ പിന്നെയും പറ്റും. ധ്യാൻ ഒരു സാധാരണക്കാരനാണ് ഒരു സെലിബ്രിറ്റി കിഡ് അല്ല. അതിന്റെ ഒരു പ്രിവിലേജും അവന് കിട്ടിയിട്ടില്ല എന്നും, വീട്ടിൽ നിന്ന് പണ്ട് ഇറക്കിവിട്ടതാണെന്ന്, കേരളം മുഴുവൻ അറിയാമല്ലോ അവൻറെ ജീവിതകഥയെന്നും, അംബാനിയെ കണ്ടാലും തീരെ പണം ഇല്ലാത്ത ഒരാളോടും അദ്ദേഹത്തിനു സൗഹൃദം ഒരുപോലെ ആയിരിക്കും.
അതാണ് ഏറ്റവും വലിയ ക്വാളിറ്റി. പിന്നെ എല്ലാം വിളിച്ചു പറയുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ല. പക്ഷേ ആദ്യമൊക്കെ എതിർത്തെങ്കിലും ഒരു തരത്തിൽ പുള്ളിയുടെ രീതിയോട് താല്പര്യം വന്നു തുടങ്ങിയെന്നും അജു വർഗീസ് പറയുന്നു. വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തെക്കുറിച്ചും അജു വർഗീസ് തുറന്നു പറഞ്ഞു. സുഹൃത്താണെങ്കിലും ആദ്യത്തെ സിനിമ മുതൽ വിനീത് ശ്രീനിവാസനുമായുള്ള ഇക്വേഷൻ മാറി. സുഹൃത്തായ ആൾ നമ്മളെ പഠിപ്പിക്കുന്ന ആളായി. അതുകൊണ്ട് തന്നെ പിന്നീട് ഞാൻ വിനീതുമായി ഫോർമലായി. അതാണ് മലർവാടി ആർട്സ് ക്ലബ് സിനിമ സംഭവിച്ചപ്പോൾ എനിക്ക് പറ്റിയ പ്രശ്നം. ധ്യാനിനെ എനിക്ക് പരിചയമില്ലായിരുന്നു.
കുഞ്ഞു രാമായണത്തിന് ഒരു വർഷം മുന്നേയാണ് ഞാൻ ധ്യാനിനെ പരിചയപ്പെടുന്നത് എന്നും അജു വർഗീസ് പറയുന്നു. ലവ് ആക്ഷൻ ഡ്രാമ പരാജയപ്പെടുമെന്ന് ചിത്രീകരണം കഴിഞ്ഞപ്പോൾ തോന്നിയിട്ടുണ്ടെന്ന് ഞാൻ നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഉള്ളടക്കത്തിന്റെ കാര്യത്തിലാണ് സിനിമ താഴോട്ട് പോയത്. ഞാൻ വളരെ ഗൗരവത്തോടെയാണ് സിനിമയെ സമീപിച്ചത്. എന്നാൽ മുൻകൂട്ടി നിഗമനത്തിൽ എത്തിയില്ല. റിലീസിന് മുൻപേ സിനിമ കണ്ടപ്പോൾ പകുതി ആയിപ്പോയി എന്നും അന്ന് ധ്യാൻ തുറന്നു പറഞ്ഞു. റിലീസിനു മുൻപ് ഒരുപാട് പ്രതീക്ഷ നൽകിയ സിനിമയായിരുന്നു.
സിനിമയ്ക്കിടയിൽ നയൻതാരയുമായി സൗഹൃദത്തിൽ ആയെന്നും ഒരു അവസരം കൂടി തരുമെന്നും നടി പറഞ്ഞതായി ധ്യാൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിലാണ് ധ്യാൻ ഇപ്പോൾ മുഴുവൻ ശ്രദ്ധ നൽകുന്നത്. അതേസമയം കരിയർ ഗ്രാഫ് പരിശോധിക്കുമ്പോൾ നടന് അടുത്തകാലത്തായി തുടരെ പരാജയങ്ങളാണ്. മികച്ച തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ആയിരുന്നു ധ്യാൻ അഭിനയരംഗത്തേക്ക് വരുന്നത്.