മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജീവ ജോസഫും പങ്കാളി അപർണ തോമസും. അവതാരകരായി കരിയർ ആരംഭിച്ച ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയത്. സൂര്യ മ്യൂസിക്കൽ അവതാരികയാണ് ഇരുവരും ആദ്യം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ പ്രണയത്തിലായ ഇരുവരും അല്പനാൾ പ്രണയിച്ച ശേഷം വിവാഹിതരാവുകയായിരുന്നു. ഏഴുവർഷമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. പുതുതലമുറ ദമ്പതിമാർക്കൊക്കെ മാതൃകയാവുന്നതാണ് ജീവിയുടെയും അപർണയുടെയും ജീവിതം. എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണ നൽകിക്കൊണ്ട് അടുത്ത സുഹൃത്തുക്കളേ പോലെയാണ് ഇവർ നിൽക്കുന്നത്.
കോവിഡ് സമയത്താണ് ഇവർ യൂട്യൂബ് ചാനലും മറ്റുമായി സജീവമാകുന്നത്. ധാരാളം ആരാധകരാണ് ഇവർക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതേസമയം അടുത്തിടെ ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇവർ യൂട്യൂബ് ചാനൽ നിർത്തിയിരുന്നു. എങ്കിലും ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അപർണ ഒരു അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. യൂട്യൂബ് ചാനൽ തുടങ്ങാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും ജീവയെ കുറിച്ചും ഒക്കെ താരം സംസാരിക്കുന്നുണ്ട്. നാലുവർഷം ഞാൻ ക്യാബിൻ ക്രൂ ആയി ജോലി ചെയ്തിരുന്നു. അതിൽ നിന്ന് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നു. കൊച്ചിയിലേക്ക് വരുമ്പോൾ എന്തെങ്കിലും ഒരു ജോലി വേണമല്ലോ പുതിയൊരു കോഴ്സ് എടുത്തു പഠിച്ച ജോലി നേടുന്നതൊന്നും എളുപ്പമല്ലായിരുന്നു.
അതിനൊരു താല്പര്യമുണ്ടായിരുന്നില്ല. ആങ്കറിംഗ് ആണ് എനിക്ക് അറിയാവുന്ന മറ്റൊരു പണി. അങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത് എന്ന് അപർണ പറയുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാം എന്ന് തീരുമാനിച്ചത് തെറ്റായി എനിക്ക് ഇപ്പോഴും തോന്നുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അപർണ പറഞ്ഞു. “മോഡേൺ ഡ്രസ്സും ബാഗും ഷൂസും സൺഗ്ലാസും വാങ്ങിക്കാൻ എനിക്കും ജീവക്കും ഇഷ്ടമാണ്. ഇപ്പോൾ ജീവയ്ക്ക് മാലയിൽ ഒരു ക്രേസ് തുടങ്ങിയിട്ടുണ്ട്. മാല കാണിക്കാൻ വേണ്ടി മൂന്ന് ബട്ടൺ ഒക്കെ തുറന്നിടാറുണ്ട്. അത്രയും തുറന്നിടേണ്ട ഞാൻ മാത്രം കണ്ടാൽ മതി അതെന്നാണ് ഞാൻ പറയാറുള്ളത്. ഞങ്ങൾ ഒരുമിച്ചാണ് ഷോപ്പിങ്ങിന് പോകാറുള്ളത്. ഒരേസമയം ലേഡീസ് സെക്ഷനിലും ജെൻസ് സെക്ഷനിലും പോകും.
എന്നിട്ട് ഫോട്ടോ എടുത്ത് അയക്കും. അല്ലെങ്കിൽ ഒരാൾ പോസ്റ്റാണ്. രണ്ടാളും പോയി ഫോട്ടോയെടുത്ത് ഒന്നിച്ചു ബിൽ കൊടുത്ത സന്തോഷത്തോടെ സാധനം മേടിച്ചു വരുന്നവരാണ് ഞങ്ങൾ എന്നും അപർണ പറയുന്നു. “എൻറെ ഡ്രസ്സിങ്ങിനെ കുറിച്ചും മേക്കപ്പ് പ്രോഡക്സിനെ കുറിച്ചും ആളുകൾ കമൻറ് ചെയ്യാറുണ്ട്. നമ്മളൊക്കെ പാവങ്ങളല്ലേ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. എൻറെ സ്റ്റൈൽ ഞാൻ പ്ലാൻ ചെയ്യുന്നത് എൻറെ ബോഡി ടൈപ്പ് ഉള്ള ഒരാളുടെ വസ്ത്രങ്ങളൊക്കെ നോക്കിയിട്ടാണ്.
അല്ലാതെ ദീപിക പതുക്കോണിനെ നോക്കി എനിക്ക് ഡ്രസ്സ് ചെയ്യാൻ കഴിയില്ല എന്നും അപർണ പറഞ്ഞു. ജീവയെക്കുറിച്ചും അപർണ വാചാലയാകുന്നുണ്ട്. ജീവ ഭയങ്കര മടിയനാണ്. വർക്ക് ഉള്ള ദിവസം അവൻ ഫുൾ ആക്റ്റീവ് ആണ്. വർക്ക് ഇല്ലാത്ത ദിവസം വലിയ മടിയനാണ്. ടിവിയൊക്കെ കണ്ടു പതുക്കെ ഫുഡ് ഒക്കെ കഴിച്ച് അങ്ങനെ ഇരിക്കും. അതിനെ ചൊല്ലി ഞങ്ങൾ എപ്പോഴും വഴക്കിടാറുണ്ട്. വീട് ഒരുക്കാൻ ഞങ്ങൾക്കിരിവർക്കും എപ്പോഴും ഇഷ്ടമാണ്. വീട് ഒരുക്കുന്നതിനായി പുതിയ പുതിയ സാധനങ്ങൾ എപ്പോഴും വാങ്ങിക്കാറുണ്ടെന്നും അപർണ പറയുന്നു.