മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നാടനാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് സീരിയൽ മുതൽ കന്യാദാനം സീരിയൽ വരെ എത്തിനിൽക്കുമ്പോൾ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ജിഷിന് സാധിച്ചു. നടി വരദയെ ആണ് ജിഷിൻ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ അകന്നു കഴിയുകയാണ്. താരങ്ങൾ വിവാഹമോചിതരായോ എന്നതിൽ വ്യക്തതയുമില്ല. അമല എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് ജിഷിൻ വരദ ജോഡി പ്രിയപ്പെട്ടതായി മാറിയത്. നായികയെ സ്വന്തമാക്കിയ വില്ലൻ എന്നായിരുന്നു ജിഷിനെ വിശേഷിപ്പിച്ചിരുന്നത്. ഇരുവരും അഭിനയരംഗത്തെ സജീവമാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവായ വരദ യൂട്യൂബ് ചാനൽ വഴിയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
ഏക മകൻ വരദയുടെ സംരക്ഷണത്തിലാണ്. ഏതു വിഷയത്തിലും വെട്ടിത്തുറന്ന് അഭിപ്രായങ്ങൾ പറയാറുള്ള ജിഷ്യൻ സീരിയൽ മേഖലയുമായി ബന്ധപ്പെട്ട പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഏറ്റവും പുതിയ അഭിമുഖത്തിലാണ് തൻറെ പേരിൽ ഉണ്ടായ വിവാദപരമായ വാർത്തകളെ കുറിച്ച് അടക്കം ജിഷിൻ സംസാരിച്ചത്. അടുത്തത് സീരിയൽ സൈറ്റിൽ വെച്ച് നടി സംവിധായകനെ തല്ലിയത് വലിയ വാർത്തയായിരുന്നു. കനൽ പൂവിൻറെ സെറ്റിൽവെച്ച് കയറി പിടിക്കാൻ ശ്രമിച്ച സംവിധായകനേ നടി തല്ലിയെന്നാണ് കുറച്ചുനാളുകൾക്ക് മുമ്പ് റിപ്പോർട്ടുകൾ വന്നത്. സംഭവത്തിലേ സത്യാവസ്ഥ അതല്ലെന്നാണ് ജിഷിൻ പറയുന്നത്. സെറ്റിൽവെച്ച് നടി സംവിധായകനെ അടിച്ച സംഭവത്തിൽ ന്യായം സംവിധായകൻറെ ഭാഗത്തായിരുന്നു.
എന്നാൽ അദ്ദേഹത്തിനേ സെറ്റിൽ നിന്ന് മാറ്റി. സ്ത്രീകൾ അവർക്കുള്ള നിയമം മുൻനിർത്തിയാണ് പല കാര്യങ്ങളും നടത്തുന്നത്. ഞാനൊരു സ്ത്രീ വിരോധിയല്ല സ്ത്രീകളെ വളരെ ഇഷ്ടമുള്ള ബഹുമാനിക്കുന്ന വ്യക്തി തന്നെയാണ്. പുരുഷന്മാരുടെ ന്യായമായ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി ഒരു അസോസിയേഷൻ നല്ലതാണെന്നും ജിഷിൻ പറഞ്ഞു. പെൺകുട്ടിക്ക് മുമ്പിൽവെച്ച് അശ്ലീല ചേഷ്ടകൾ കാണിച്ച സവാദ് എന്ന വ്യക്തിയെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ വൈറൽ ആയിരുന്നു. സവാദുമായി ബന്ധപ്പെട്ട വാർത്തകളിലും ജിഷിൻ അഭിപ്രായം പങ്കുവെച്ചിരുന്നു. സ്ത്രീകൾക്ക് മാത്രം പോരല്ലോ പുരുഷന്മാർക്കും സംഘടന ആവശ്യമുണ്ട്. സവാദിന്റെ കാര്യത്തിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്.
പോലീസ് അന്വേഷണവും നടക്കുകയല്ലേ നടക്കട്ടെ വഴിതെറ്റിച്ച് വിട്ടില്ലെങ്കിൽ സത്യം തെളിയട്ടെ. ഫെമിനിസ്റ്റ് എന്ന വാക്കിൻറെ അർത്ഥം ഉൾക്കൊണ്ട് ജീവിക്കുന്ന ആളാണെങ്കിൽ ഫെമിനിസ്റ്റിനെ വ്യക്തിയെ ഇഷ്ടമാണെന്നും എന്തിനും ഏതിനും ഫെമിനിസം പറഞ്ഞുകൊണ്ട് ആണുങ്ങളുടെ തലയിൽ കയറി നടക്കുന്നവരെ പുച്ഛമാണ് എന്നും ജിഷിൻ പറഞ്ഞു. തന്നെക്കുറിച്ച് പൊതുവേ പരക്കുന്ന അപവാദങ്ങളെ കുറിച്ചാണ് പിന്നീട് ജിഷിൻ സംസാരിച്ചത്. പെണ്ണ് പിടിയൻ ദേഷ്യക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾ പലരും നൽകുന്നത് കേട്ടിട്ടുണ്ടെന്നാണ് നടൻ പറഞ്ഞത്. ഇത്തരം അപവാദങ്ങൾ തൻറെ പേരിൽ വരുന്നതിനുള്ള കാരണവും വ്യക്തമാക്കി.
ഞാൻ ദേഷ്യക്കാരൻ ആണ് പെൺകുട്ടികളുമായി എനിക്ക് റിലേഷൻ ഉണ്ട് നല്ല സുഹൃത്തുക്കൾ ഉണ്ട്. പിന്നെ ഞാൻ ആരെയും പിടിച്ച് റേപ്പ് ചെയ്യുന്നില്ലല്ലോ ഞാൻ ആരെയും കൊണ്ടുപോയി വിൽക്കില്ലല്ലോ. അപവാദങ്ങൾ ഈ ഫീൽഡ് നിലനിൽക്കുന്നത് കൊണ്ടുണ്ടാകുന്നതാണ്. അത് എന്ന് നിൽക്കുന്നു അന്ന് ഫീൽഡ് ഔട്ട് ആകും എന്നാണ് അർത്ഥം. എൻറെ കൂടെ ഒരു പെണ്ണ് ഫോട്ടോയിൽ നിന്നാൽ പിറ്റേദിവസം അത് വാർത്തയാകും. ഒരു ലൊക്കേഷനിൽ ചെന്നാൽ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പെൺകുട്ടികളുടെ കൂടെ വരുന്ന അമ്മമാരെ ആണെന്നും ജിഷിൻ മോഹൻ പറഞ്ഞു.