നാലു വർഷങ്ങൾക്കു മുമ്പ് കേരളക്കരയാകെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിന്റെ കഥ പറയുന്ന ജൂഡ് ആന്റണി ചിത്രം’2018 എവെരി വൺ ഈസ് എ ഹീറോ’ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സംവിധായകൻ ജൂഡ് ആൻറണി തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.അഖിൽ പി ധർമജൻ ആണ് സഹ രചയിതാവ്.പൃഥ്വിരാജും ഫഹദ് ഫാസിലും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിൻറെ പോസ്റ്റർ റിലീസ് ചെയ്തത്.
കാവ്യ ഫിലിംസിന്റെയും പി.കെ പ്രൈം പ്രൊഡക്ഷന്റെയും ബാനറിൽ വേണു കുന്നപ്പിള്ളി, സികെ പദ്മകുമാർ,ആന്റോ ജോസഫ് എന്നിവരാണ് ചിത്രത്തിന് നിർമ്മാണം നിർവഹിക്കുന്നത്.ടൊവിനോ തോമസ്,കുഞ്ചാക്കോ ബോബൻ,ആസിഫ്അലി, ഇന്ദ്രൻസ്,വിനീത് ശ്രീനിവാസൻ,ലാൽ,നരേൻ, സുധീഷ്,ജൂഡ്ആന്തണി ജോസഫ്,അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി,അപർണ്ണ ബാലമുരളി,ശിവദ,വിനിതാ കോശി,തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തെ 54 ഡാമിലെ 35 ഡാമുകളും തുറന്നു വിടേണ്ടി വന്നതിനെ തുടർന്ന്
കേരളം നേരിടേണ്ടി വന്നത് നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാദുരന്തത്തെയാണ്.2018 ഓഗസ്റ്റിൽ അരങ്ങേറിയ ഈ മഹാദുരന്തത്തിൽ 400 അധികം പേരുടെ ജീവൻ നഷ്ടമായി.നോബിൾ പോൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഖിൽ ജോർജ് ആണ്.മലയാളിയുടെ ഒരുമയിലും നിശ്ചയദാര്‍ഢ്യത്തിലും ലോകം അതിശയിച്ച ആ അതിജീവനം വരച്ചു ചിത്രം ഒരു മെഗാ ബഡ്ജറ്റിലാണ് ചിത്രീകരിക്കുന്നത്.
ഇതൊരു സമര്‍പ്പണമാണ് പ്രളയം കൊണ്ടുപോയ ആത്മാക്കള്‍ക്ക് അവരെയോര്‍ത്ത് ഇന്നും കരയുന്നവര്‍ക്ക് ഒരായുസ്സിന്റെ പ്രയത്നമെല്ലാം ഒലിച്ചുപോകുന്നതുകണ്ട് നിസ്സഹായരായി നില്‍ക്കേണ്ടിവന്നവര്‍ക്ക് രക്ഷകരായി അവതരിച്ച സൈന്യത്തിന് മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് മലയാളിയുടെ കൂട്ടായ്മയ്ക്ക് മനുഷ്യന് എന്ന മഹത്തായ പദത്തിന് ചിത്രത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്റണിയുടെ വാക്കുകളാണിത്.
പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസ്.സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് വിഷ്ണു ഗോവിന്ദ്. കോസ്റ്റിയൂം ഡിസൈൻ സമീറ സനീഷ്.ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ.ജി.കെ പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല.ചീഫ് അസോ.ഡയറക്ടർ സൈലക്സ് എബ്രഹാം. സ്റ്റിൽസ് സിനത് സേവ്യർ.വി.എഫ്.എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്.ടൈറ്റിൽ ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.