സമൂഹമാധ്യമത്തിൽ വൈറൽ ജിസ്മയും വിമലും വിവാഹിതരാകുന്നു എന്നൊരു പുത്തൻ സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും വിവാഹവാർത്ത അറിയിച്ചത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. എന്നാൽ ആദ്യം ജോലി പിന്നെ കല്യാണം എന്ന ഇവരുടെ വെബ് സീരീസിന്റെ പ്രമോഷന് ഭാഗമായാണ് ഈ പ്രൊപ്പോസൽ ചിത്രം എന്ന സംശയത്തിലാണ് ആരാധകർ.
അവതരണത്തിലൂടെ കണ്ടുമുട്ടിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരുമിച്ച് വെബ് സീരീസ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. അവതാരികയായി എത്തിയ താരമാണ് ജിസ്മ. പിന്നീട് ഹ്രസ്വ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായി. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയും, കരിക്ക് വെബ് സീരീസിലൂടെയും ആണ് വിമൽ അഭിനയരംഗത്ത് എത്തിയത്. ഇവരുടെ യൂട്യൂബ് ചാനൽ ആയ ജിസ്മ വിമൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർ ഏറ്റെടുക്കാറുണ്ട്. മലയാളികൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ആദ്യം ജോലി പിന്നെ കല്യാണം എന്ന സീരിസ് അവസാനിച്ചതിനുശേഷം ഇവരുടെ അടുത്ത് സീരീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. രണ്ടുപേരും അതിമനോഹരമായി തന്നെ അഭിനയിക്കുന്നവരാണ്. ഇരുവരെക്കുറിച്ചും മലയാളികൾക്ക് തന്നെ പറയാൻ വലിയ ഇഷ്ടമാണ്.
ഇവർ രണ്ടുപേരും മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറാനുള്ള പ്രധാന കാരണം ഇവരുടെ അഭിനയവും സ്നേഹവും ഇവരുടെ പരസ്പരമുള്ള ഇഷ്ടവും തന്നെയാണ്. ജിസ്മ പണ്ട് അവതാരികയായിരുന്ന കാലം മുതൽ തന്നെ വലിയ ഇഷ്ടമാണ് എന്നാണ് പലരും പറയാറുള്ളത്. കാടിനിടയിൽ വെച്ചാണ് ഇപ്പോൾ ഇവരുടെ ഈ പ്രൊപ്പോസൽ സീൻ ഒരുങ്ങിയത്. വിമൽ മുട്ടുകുത്തി നിന്ന് ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന സീനാണ് കാണിക്കുന്നത്. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.