കാവ്യ മാധവൻ, മന്യ, കാർത്തിക, മമ്മൂട്ടി, വിനീത് കുമാർ, ജഗതി ശ്രീകുമാർ, രാജൻ പി ദേവ്, സലിം കുമാർ, മച്ചാൻ വർഗീസ്, ഊർമ്മിള ഉണ്ണി എന്നിങ്ങനെ നിരവധി താരങ്ങളെ അണിനിരത്തി സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് അപരിചിതൻ. ഇപ്പോൾ ഇതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;
അപരിചിതൻ സിനിമ പിന്നെയും കണ്ടു. ഇത്തവണ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. ക്ലൈമാക്സ് സീനുകളിൽ അവസാന 10 മിനിറ്റോളം മന്യയെ കാണുന്നില്ല. അവിടെയൊക്കെ ഉണ്ടെന്നു മന്യ അവിടെയൊക്കെ ഉണ്ടെന്ന് തോന്നിപ്പിക്കാൻ പലതരികിടയും കാണിക്കുന്നുണ്ടെങ്കിലും സത്യത്തിൽ അവർ ക്ലൈമാക്സിനു മുൻപേ സെറ്റ് കാലിയാക്കിയിട്ടുണ്ട്. അവരായിട്ട് മുങ്ങിയതാണോ അതോ പറഞ്ഞുവിട്ടതാണോ സത്യത്തിൽ എന്താവും കാരണം എന്നുമാണ് പോസ്റ്റ്. ഇതൊക്കെ അന്നേ ശ്രദ്ധിച്ചതും ചെറിയ രീതിയിൽ ചർച്ച വന്നതുമാണ്.
ഇതിൻറെ ക്ലൈമാക്സ് സീൻ മാത്രം ഒരുപാട് വൈകിയാണ് ഷൂട്ട് ചെയ്തത്. അതിനിടയിൽ മന്യ വിവാഹം കഴിക്കുകയും അഭിനയം നിർത്തുകയും ചെയ്തിരുന്നു. അതിനിടയ്ക്ക് മമ്മൂട്ടി സേതുരാമയ്യർ, വജ്രം, കാഴ്ച എന്നിങ്ങനെ പല ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നെല്ലിയാമ്പതി പ്രധാന ലൊക്കേഷൻ ആയിരുന്ന ചിത്രം കുറെ മാസം കഴിഞ്ഞ് പെട്ടെന്ന് തട്ടിക്കൂട്ടിയത് പോലെ മലയാറ്റൂരിൽ ഷൂട്ടിംഗ് പൂർത്തിയാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഈ ചിത്രം വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം. ചിത്രത്തിലെ പാട്ടുകളും വലിയ രീതിയിൽ തന്നെ ഹിറ്റായിരുന്നു. സുഹൃത്തുക്കളായ മൂന്നു പെൺകുട്ടികളെ കേന്ദ്രീകരിച്ച് കഥ പറഞ്ഞ ചിത്രത്തിൽ കാവ്യ മന്യ കാർത്തിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.