എല്ലാവരും ഇന്ന് വളരെയധികം അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് മുടികൊഴിച്ചിൽ. കോവിഡ് വന്നതോടെ മുടികൊഴിച്ചിൽ ദിനംപ്രതി കൂടിവരുന്ന ഒരു സാഹചര്യമാണ്. കൂടാതെ മഞ്ഞുകാലം കൂടി ആയതിനാൽ പിന്നെ മുടികൊഴിച്ചിലില്ല എല്ലാവരിലും കൂടി വരുന്ന സമയമാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹെയർ കെയർ പാക്കുകൾ മാത്രം ഉപയോഗിച്ചാൽ പോരാ. പകരം നല്ല ഭക്ഷണവും കഴിക്കേണ്ടതാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന, മുടികൊഴിച്ചിൽ തടയാൻ ഫലപ്രദമായ നിരവധി ആഹാരങ്ങൾ ഉണ്ട്.
അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ക്യാരറ്റ്. മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഒരു ആഹാരമാണ് ക്യാരറ്റ്. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് സഹായകമാണ്. ക്യാരറ്റ് കൂടാതെ മുടിയുടെ ആരോഗ്യത്തിന് സഹായകമായ മറ്റൊന്നാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങ്. അതിനാൽ തന്നെ ഇത് മുടികൊഴിച്ചിൽ മാറ്റുന്നതിനും പുതിയ മുടി വളരുന്നതിനും സഹായിക്കും. ചീരയും മുടിവളർച്ചയ്ക്ക് പ്രധാനപ്പെട്ട ഒന്നാണ്.
ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്ന ആഹാരമാണ് ചീര. അതിനാൽ തന്നെ ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഫലപ്രദമാണ്. പച്ചക്കറികൾ മാത്രമല്ല ഡ്രൈ ഫ്രൂട്ട്സും കേശ പരിപാലനത്തിന് ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡ്രൈ ഫ്രൂട്ട് ആണ് വാൾനട്ട്. ബയോട്ടിൻ വിറ്റാമിനുകൾ ധാരാളം വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. അത് മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായപ്രദമാണ്. അതുപോലെതന്നെ ഓട്സും മുടിയുടെ ആരോഗ്യം നിലനിർത്താനും വർധിപ്പിക്കുവാനും സഹായിക്കും.
ഓട്സിൽ ഇരുമ്പ്, ഫാറ്റി ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കും. കേസ് പരിപാലനത്തിന് അവക്കാഡോ വളരെയധികം ഫലപ്രദമാണ്. അവക്കാഡോയിൽ വിറ്റമിൻ ഇ സമൃദ്ധമായി ഉണ്ട്. അതിനാൽ ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഫലപ്രദമാണ്.