മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരികയും ആണ് ശില്പ ബാല. സോഷ്യൽ മീഡിയയിലൊക്കെ സജീവമായി ശില്പയുടെ വീഡിയോകൾ ഒക്കെ വൈറലായി മാറാറുണ്ട്. യൂട്യൂബ് വ്ലോഗിങ്ങും മറ്റുമായും സജീവമാണ് താരം. യുവേഴ്സ് ട്രൂലി ശില്പ ബാല എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ചാനലിൽ നിരവധി സബ്സ്ക്രൈബേഴ്സ് ആണുള്ളത്. ശില്പയുടെ വീഡിയോകളിലൂടെ ഭർത്താവ് വീക്ഷണവും മകൾ തക്കീട്ടു എന്ന് വിളിക്കുന്ന യാമികയും പ്രേക്ഷകർക്ക് സുപരിചിതരാണ്. നേരത്തെ വിഷ്ണുവിനൊപ്പം ചെയ്ത ശില്പയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സിനിമയിലൂടെയാണ് ശില്പ കരിയർ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷനിലേക്ക് എത്തി അവതാരകയായി മറ്റും തിളങ്ങുകയായിരുന്നു താരം.
നടി, അവതാരക എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. നിലവിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ മെന്റർ ആണ് ശില്പ. കഴിഞ്ഞദിവസം ശിൽപക്കൊപ്പം ഭർത്താവ് വിഷ്ണുവും ഡാൻസിങ് സ്റ്റാർസ് വേദിയിൽ എത്തിയിരുന്നു. ഡോക്ടർ ആയ വിഷ്ണു നല്ല ഡാൻസർ കൂടിയാണ്. ഇതിനുപുറമേ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഡാൻസിങ് സ്റ്റാർസ് വേദിയിലെത്തിയ ഇരുവരും ഡാൻസ് ചെയ്തിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ശില്പയുടെ അറിവില്ലാതെ ആയിരുന്നു വിഷ്ണുവിനെ വേദിയിൽ എത്തിച്ചത്. ഇത് ഭയങ്കര സർപ്രൈസ് ആണെന്നായിരുന്നു ശില്പ പറഞ്ഞത്. ഞാൻ വഴിയല്ലാതെ ഒരിക്കലും വിഷ്ണുവിനെ കോൺടാക്ട് ചെയ്യാൻ പോലും പറ്റില്ല. ഈ ഫീൽഡുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ്.
ഇതെങ്ങനെ ഒപ്പിച്ചു എന്നാണ് ഞാൻ ആലോചിക്കുന്നത് എന്ന് ആയിരുന്നു ശില്പ പറഞ്ഞത്. എട്ടു വർഷത്തോളം അടുപ്പിച്ച് കലാപ്രതിഭയായിരുന്ന ആളല്ലേ കലയുമായി ബന്ധമില്ലെന്ന് പറയാനാവില്ല എന്നായിരുന്നു അവതാരകന്റെ മറുപടി. ഇവിടെ വന്നാൽ പെർഫോം ചെയ്യണമെന്ന് ശ്വേതാ വിഷ്ണുവിനോട് പറഞ്ഞു. എന്നാൽ അതിന് വിഷ്ണു തയ്യാറായിരുന്നു. ഇതിലേക്ക് വിളിച്ചപ്പോൾ തന്നെ ചിലപ്പോൾ ഞാൻ ഡാൻസ് ചെയ്യേണ്ടി വന്നേക്കാം എന്ന സൂചന തന്നിരുന്നു. ഇടയ്ക്ക് ഹോസ്പിറ്റലിൽ ആനുവൽ ഡേ ആയിരുന്നു. അന്ന് പെർഫോം ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു. ആ വ്യാജേന ഞങ്ങൾ പ്രാക്ടീസ് ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് വിഷ്ണു പറഞ്ഞത്. അപ്പോൾ ആ പരിപാടിയില്ലേ എന്നായിരുന്നു ശില്പയുടെ ചോദ്യം. ഇവിടേക്ക് വേണ്ടിയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു.
പിന്നാലെ ഇരുവരും ചുവട് വയ്ക്കുകയായിരുന്നു. നിറഞ്ഞ കയ്യടി ആയിരുന്നു ഇവരുടെ പെർഫോമൻസിന് ലഭിച്ചത്. കാലാവാസനയുള്ള ഓങ്കോളജിസ്റ്റിനെ ഞാൻ ആദ്യമായാണ് കാണുന്നത്. സൂപ്പർ പെർഫോമൻസ് എന്നായിരുന്നു ശ്വേതയുടെ കമൻറ്. നിങ്ങളുടെ അടുത്ത് വന്ന് ഡാൻസ് പഠിച്ചാലോ എന്ന് ആലോചിക്കുന്നുണ്ട്. എന്നും ഇങ്ങനെ തന്നെ സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ഞാൻ പഠിപ്പിച്ചിട്ടുള്ള കുട്ടിയാണ് ശില്പ. എന്നും അവളെ ഇങ്ങനെ ചേർത്തുപിടിച്ച് പ്രോത്സാഹിപ്പിച്ച് മുന്നോട്ടുപോകുക എന്നായിരുന്നു ആശാ ശരത് പറഞ്ഞത്. ഏറെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ശില്പ പറഞ്ഞു. ഇവിടുത്തെ കാര്യങ്ങളിൽ ഞാൻ 100% ഇടപെടുന്നതിന് കാരണം വിഷ്ണുവിന്റെ പിന്തുണയാണ്. ഇവിടെ നിന്നുള്ള ഗ്രീൻ സിഗ്നലാണ് എന്നെ നയിക്കുന്നത്.
എന്തിനാണ് ചോദിക്കുന്നത് എന്നൊക്കെ നമുക്ക് തോന്നും. അതില്ലെങ്കിൽ ഇവിടെ എനിക്ക് സമാധാനത്തോടെ ഇരിക്കാൻ ആവില്ലെന്ന് ശില്പ പറഞ്ഞു. നേരത്തെ ഇങ്ങനെയാണോ ഭർത്താവ് എന്ന തരത്തിൽ വിഷ്ണുവിനെതിരെ രൂക്ഷ വിമർശനങ്ങൾ വന്നതിനെക്കുറിച്ച് ശില്പ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്നെ അത് മാറ്റി പറയിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. അദ്ദേഹം എത്ര നന്നായാണ് ഡാൻസ് ചെയ്തത്. വിവാഹ വീഡിയോയുടെ താഴെ വരെ മോശം കമൻറുകൾ ഉണ്ടായിരുന്നു. സ്കൂൾ കാലഘട്ടത്തിലും യൂണിവേഴ്സിറ്റിയിലും എല്ലാം മത്സരിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടിയ ആളാണ് വിഷ്ണു. അദ്ദേഹത്തെക്കുറിച്ച് അറിയാത്തവരാണ് അന്ന് വിമർശിച്ചത് എന്നൊക്കെയായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമൻറുകൾ.