നിരവധി താരങ്ങളെ പരിചിതമാക്കിയ ഒരു ഷോ തന്നെയാണ് സ്റ്റാർ മാജിക്. അത്തരത്തിലുള്ള ഒരുപാട് കോമഡി ഷോകളും നമ്മൾ കണ്ടിട്ടുണ്ട്. ആ കോമഡി ഷോകളിൽ ഒക്കെ തന്നെയും ചെറിയ രീതിയിലൂടെ പ്രശസ്തരായവരാണ് പിന്നാലെ അവർക്ക് വലിയ ഒരു വഴി തെളിയിച്ചു കൊടുത്തത്. കോമഡി ഷോകളിൽ നിന്നും സ്റ്റാർ മാജിക്കൽ നിന്നും സീരിയലിലും സിനിമയിലേക്ക് എത്തിയ ഒരുപാട് താരങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അത്ര സന്തോഷകരമല്ലാത്ത ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. മലയാളികൾക്കും എല്ലാവർക്കും സുപരിചിതനായ മധു അഞ്ചൽ കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തി മദ്യപിച്ച് അവിടെ ഉള്ളവരോട് അപമര്യാതയായി പെരുമാറി എന്ന ഒരു കാര്യമാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആശുപത്രിയിൽ മദ്യപിച്ച് എത്തുകയും ബഹളം വെച്ചതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ അതിക്രമവും റിയാലിറ്റി ഷോ താരം പിടിയിലും ആയ കഥ തന്നെയാണ് ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ആദ്യം ഒരു റിയാലിറ്റി ഷോ താരം എന്ന പേരാണ് വന്നതെങ്കിലും പിന്നാലെ അത് മധു അഞ്ചൽ തന്നെയാണെന്ന് ചിത്രങ്ങളിൽ നിന്നൊക്കെ തന്നെ ആരാധകർക്ക് വ്യക്തമായി. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ജലിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ മദ്യപിച്ച് ബഹളം വെച്ചതിനും പോലീസ് കേസെടുത്തു. കൊല്ലം അഞ്ചലിൽ മദ്യപിച്ച് എത്തി ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ എന്നുള്ള വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
കോമഡി പരിപാടികളുടെ ശ്രദ്ധേയനായ മധു അഞ്ജലിനെ ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ച് എത്തിയ മധു രോഗികൾ ഇരിക്കുന്ന കസേരയിൽ കയറി കിടന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം സംഭവിക്കുന്നത്. രോഗികളെയും ജീവനക്കാരെയും മധു അസഭ്യം പറഞ്ഞു. ജീവനക്കാർ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. ഒടുവിൽ ആശുപത്രി അധികൃതർ അഞ്ചൽ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത് എന്നും പുറത്തുവരുന്ന വാർത്തകളിൽ വ്യക്തമായി തന്നെ പറയുന്നു.
സ്റ്റേഷനിലേക്ക് എത്തിച്ചപ്പോൾ അദ്ദേഹത്തിന് കുറച്ചുകൂടി ബോധം വന്നു എന്നും അത് മാധ്യമങ്ങളെ കണ്ടപ്പോൾ തന്നെ കൈവെച്ച് മറക്കുകയും, ചിത്രം എടുക്കരുത് എന്ന് പറയുന്നത് നമുക്ക് വീഡിയോയിൽ തന്നെ കാണാം. സ്റ്റേഷനിൽ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ച് ബഹളം വച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ പേഷ്യന്റ് ഇരിക്കുന്ന ബെഡിലും കസേരയും കയറിയിരുന്നു ഉറങ്ങുക അത് ചോദ്യം ചെയ്തതിന് അവിടെയുള്ളവരോട് അസഭ്യം പറയുക, സ്ത്രീകളെന്ന് മാനിക്കാതെ പോലും അവരോട് അപമര്യാതയായി പെരുമാറുക അങ്ങനെ തുടങ്ങി നിരവധി പരാതികളാണ് ഇദ്ദേഹത്തിൻറെ മേലുള്ളത്. ശേഷം അമ്മയ്ക്കൊപ്പം ജാമ്യത്തിൽ അദ്ദേഹത്തിനെ വിട്ടയക്കുകയായിരുന്നു എന്നും വാർത്തയിൽ പുറത്തുവരുന്നു.
മലയാളത്തിലെ പ്രധാന ചാനലുകളിൽ എല്ലാം തന്നെ കോമഡി പരിപാടികളിലൂടെ പ്രശസ്തനായ മധുവിന് വലിയ ഒരു അപമാനം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹം മദ്യപിച്ച് ആശുപത്രിയിൽ എത്തുകയും അതുകൂടാതെ അത് ചോദ്യം ചെയ്തവരോട് അപമര്യാതയായി പെരുമാറിയത് തന്നെയാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നമായി തന്നെ മാറിയിരിക്കുന്നത്. അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിനും വലിയ കേസ് തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ മധുവിനെ കുറിച്ചുള്ള ചർച്ചകൾ തന്നെയാണ് വൈറലാകുന്നത്. അദ്ദേഹത്തെ കുറിച്ചും അദ്ദേഹം ഇത്തരത്തിൽ അപമര്യാതയായി പെരുമാറിയതിനെ കുറിച്ചും ഒക്കെ തന്നെയും ചർച്ച ചെയ്യുന്നു.